കുന്നമംഗലം : പരസ്പരം മനസ്സിലാക്കി അയൽപക്ക സ്നേഹ ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നത് ഐക്യത്തിനും നാടിന്റെ നൻമക്കും അത്യാവശ്യമാണെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ അഭിപ്രായപ്പെട്ടു. സംഗമം പലിശരഹിത അയൽകൂട്ടായ്മ പ്രചാരണ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കാമ്പയിന്റെ ഭാഗമായി പ്രാദേശിക സംഗമങ്ങൾ, ജൈവ പുരയിട കൃഷി മത്സരം, അയൽക്കൂട്ട നേതൃസംഗമം, സംഗമം ഹെൽത്ത് കെയർ , ജൂനിയർ അയൽക്കൂട്ട രൂപീകരണം തുടങ്ങിയ പരിപാടികൾ നടത്തും.
സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. സുമയ്യ ക്യാമ്പയിൻ വിശദീകരണം നടത്തി. ഷൈനിബ ബഷീർ, സുപ്രിയ, സുലൈഖ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ പി.എം. ശരീഫുദ്ധീൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം എം.എ. സുമയ്യ നന്ദിയും പറഞ്ഞു.
ഫോട്ടോ : സംഗമം പലിശ രഹിത അയൽകൂട്ടായ്മ പ്രചാരണ ക്യാമ്പയിൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ ഉദ്ഘാടനം ചെയ്യുന്നു.