കുന്ദമംഗലം ഗവൺമെന്റ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ അന്ധരോടൊപ്പം അഗതിമന്ദിരത്തിൽ/
കുന്ദമംഗലം: ഒക്ടോബർ 12 ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കുന്ദമംഗലം ഗവൺമെന്റ് കോളജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ചെറുവാടി പഴംപറമ്പിലെ അഖിലകേരള ബ്ലൈൻഡ് അസോസിയേഷന്റെ അന്ധർ ക്കായുള്ള അഗതിമന്ദിരത്തിൽ ഒരു ദിവസം ചെലവഴിച്ചു. കുടുംബത്തെ വിട്ട് ഒറ്റയ്ക്ക് കഴിയുന്ന അവർക്ക് വിദ്യാർത്ഥികളുമായുള്ള സഹവാസം വേറിട്ട അനുഭവമായി. പാട്ടുപാടിയും നൃത്തം ചെയ്തും അനുഭവങ്ങൾ പങ്കിട്ടും ശനിയാഴ്ച ഉച്ചവരെ അവരുമായി സംവദിച്ചു.കൂടാതെ അവർക്ക് ആവശ്യമായ ആവശ്യ വസ്തുക്കൾ വാങ്ങി നൽകുകയും ഉച്ചക്ക് അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. പരിപാടിയിൽ അഖിലകേരള ബ്ലൈൻഡ് അസോസിയേഷൻ ട്രഷറർ അബ്ദുൽ ഹമീദ് മാസ്റ്റർ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. എൻഎസ്എസ് സെക്രട്ടറിമാരായ അജ്മൽ റോഷൻ, സൂര്യ, പ്രോഗ്രാം ഓഫീസർ ബഷീർ അഹമ്മദ്. ഇ കെ എന്നിവർ നേതൃത്വം നൽകി
ഫോട്ടോ:-.
കുന്ദമംഗലം ഗവൺമെന്റ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ അന്ധരോടൊപ്പം ചെറുവാടി പഴംപറമ്പിലെഅഗതിമന്ദിരത്തിൽ