കുന്ദമംഗലം :ഗ്രാമ പഞ്ചായത്തും IS0 നിലവാരത്തിലേക്ക്.വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവർക്ക് ഓഫീസിൽ കയറിയിറങ്ങാതെ യഥാസമയം സേവനങ്ങൾ ലഭ്യമാക്കുന്നതിന് ISO യിലൂടെ സാധിക്കും. ,പഞ്ചായത്തുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ചും, മറ്റും അറിയൂന്നതിന് പ്രദർശന ബോർഡുകൾ വെക്കുന്നതും ഇതിൻ്റെ ഭാഗമാണ്. വർഷവും മാസവും തിരിച്ച് ഫയലുകളും രേഖകളും തരം തിരിച്ച് വെക്കുന്ന പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്നു. ഫയലുകൾ സൂക്ഷിക്കുന്നതിന് വേണ്ടി റെക്കോർഡ് റൂമിൻ്റെ പണി പൂർത്തിയായിട്ടുണ്ട്.1 S Oയുടെ ഭാഗമായ ആദ്യ ഘട്ട ഓഡിറ്റ് ഒക്ടോബർ 25 ന് നടക്കും. പഞ്ചായത്ത് ഓഫീസിൻ്റെ പുതിയ കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ് സൗകര്യത്തോടെ നവംബർ 1ന് 1S0 പ്രഖ്യാപനം നടത്താനുള്ള തീവ്ര ശ്രമത്തിലാണ് ഗ്രാമപഞ്ചായത്തെന്ന് പ്രസിഡണ്ട് ഷൈജ വളപ്പിൽ അറിയിച്ചു.