കുന്ദമംഗലം: പഞ്ചായത്തിൽ പച്ച തുരുത്ത് പദ്ധതിക്ക് തുടക്കമായി
ക സ്വാഭാവിക മാതൃകാ വനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ ആവിഷ്ക്കരിച്ച പച്ചതു രുത്ത് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാക്കൂട്ടം എ എം യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ സൗദ, ശ്രീബ പുൽക്കുന്നുമ്മൽ, എ കെ ഷൗക്കത്തലി, ഹരിത കേരള മിഷൻ പഞ്ചായത്ത് കോഡിനേറ്റർ സിനി പി എം, ഹെഡ് മാസ്റ്റർ പി അബ്ദുസലീം, സക്കീർ ഹുസയിൻ, ഷാജി പുൽകുന്നുമ്മൽ, ഹരിദാസൻ മാസ്റ്റർ, ഒ കെ ഷൗക്കത്തലി.അഷ്റഫ് മണ്ണത്ത്, കെ സി രാജൻ, നജീബ് പാലക്കൽ, തെൻ സി, കെ ഷബ്ന, ഷഹനാസ്, ജെ ആർ സി വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു. പച്ചതുരുത്ത് കൺവീനർ അൻഫാസ് കാരന്തൂർ സ്വാഗതവും ഹരിത കർമസേന കോഡിനേറ്റർ വി പി സലീം നന്ദിയും പറഞ്ഞു.