City news made simple
കുന്ദമംഗലം: ചാത്തമംഗലത്ത് കാര്‍ തല കീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. വെണ്ണക്കോട് കരുവന്‍ കാവില്‍ അഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദുള്ള (36) ആണ് മരിച്ചത്. അബ്ദുള്ളയുടെ പിതാവിന്‍റെ സഹോദരന്‍ കാസിം (62), കാസിമിന്‍റെ മകന്‍ നൂറുല്‍ വാഹിദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ചാത്തമംഗലം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് മുന്‍ വശത്താണ് അപകടം. മൂന്നു പേരേയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുള്ള ഉച്ചയോടെ മരണ പെടുകയായിരുന്നു കാസിമിന്‍റെ നില ഗുരുതരമാണ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കാസിമിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങി വരവേയാണ് അപകടം. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അബ്ദുള്ള രണ്ടുമാസം മുമ്പാണ് ലീവിന് നാട്ടിലെത്തിയത്. മുഹ്സിനയാണ് അബ്ദുള്ളയുടെ ഭാര്യ. മാതാവ് സൈനബ. മക്കള്‍ മുഹമ്മദ് ഷാമില്‍, ഫിദ ഫാത്തിമ. ഖബറടക്കം നാളെ(ചൊവ്വ) വെണ്ണക്കോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.