കോഴിക്കോട്:നാഷണൽ ഹൈവേ 766ൽഗർത്തങ്ങൾ ഉള്ളത് കൊണ്ട് നിരന്തര അപകടങ്ങൾ ഉണ്ടാവുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചു നിരന്തര സമരങ്ങൾ നടത്തിയിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് നാഷണൽ ഹൈവേ കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ .വിനയരാജിനെയും ,അസിസ്റ്റന്റ് എഞ്ചിനീയർ പി .മുഹമ്മദ് അലി എന്നിവരുടെ ഓഫീസ് കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയുംഉപരോധിക്കുകയും ചെയ്തു തുടർന്ന് നടന്ന ചർച്ചയിൽNH 766 ലെഗർത്തങ്ങൾ രണ്ട് ദിവസത്തിന്റെ ഉള്ളിൽ നന്നാക്കുമെന്നും ,കാരന്തുർ മെഡിക്കൽ കോളേജ് ജംഗ്ഷൻ ഇന്റർലോക്ക് പാകുമെന്ന ഉറപ്പിൻ മേൽ സമരം അവസാനിപ്പിക്കുകയും ചെയ്തു …..
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ബാബുമോൻ ,ജില്ല യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം ഒ.സലീം ,മണ്ഡലപ്രവത്തകസമിതി അംഗം NM യൂസുഫ് , കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ ,ജനറൽ സെക്രട്ടറി.കെ കെ ഷമീൽ ,സെക്രട്ടറി സനൂഫ് ചാത്തങ്കാവ് തുടങ്ങിയർ നേതൃത്വം നൽകി ….