കുന്ദമംഗലം: ദേശീയപാത കാരന്തൂർ മുതൽ മർകസ് വരെയുള്ള റോഡപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാരന്തൂർ മുസ്ലീം ലീഗ് കമ്മറ്റിസായാഹ്ന ധർണ്ണ നടത്തി കാരന്തൂർ മുതൽ മർക്കസ് വരെയുള്ള ഭാഗത്ത് തുടർച്ചയായി ഉണ്ടാകുന്ന റോഡ് അപകട പരമ്പരയ്ക്കും തുടർ മരണത്തിനും പരിഹാരം കാണുന്നതിനും റോഡിലെ ഗർത്തങ്ങൾ അടയ്ക്കുന്നതിന് സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ സ്ഥലംഎം.എൽ എ പി.ടി.എ റഹീം തയ്യാറാകണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് സിക്രട്ടറി ഖാലിദ് കിളിമുണ്ട പറഞ്ഞു ദേശീയ പാത അതോറിറ്റിക്ക് നാഥനില്ലാത്ത അവസ്ഥയാണന്നും അദേദ ഹം പറഞ്ഞു വി.കെ.ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു ഒ.ഉസ്സയിൻ, പി.ഹസ്സൻ ഹാജി, മൊയ്തീൻകോയ കണിയാറക്കൽ, സി.അബ്ദുൽ ഗഫൂർ, തടത്തിൽ മുഹമ്മദ് മാസ്റ്റർ, പി.സി.അബ്ദുൽ ഖാദർ ഹാജി, ജയഫർ പടവയൽ, സിദ്ധീഖ് തെക്കയിൽ, ഹബീബ് കാരന്തൂർ ,ഇ.പി.മൻസൂർ, സാബിത്ത് വി.കെ., തടത്തിൽ ആലിഹാജി, എം.ടി.സലീം, വി.കെ.അൻഫാസ്, സി.ഉസ്മാൻ സംസാരിച്ചു ഫോട്ടോ: ദേശീയപാത കാരന്തൂർ മുതൽ മർക്കസ് വരെയുള്ള റോഡ് അപകടങ്ങൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് കാരന്തൂർ ടൗൺ മുസ്ലീം ലീഗ് കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്യുന്നു