കുന്ദമംഗലം: ദേശീയപാത 766 ൽ തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകട മരണത്തിൽ സ്ഥലം എം.എൽ എ പി.ടി.എ റഹീമിനും എൻ.എച്ച് അധികൃതർക്കും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും മൗനം വെടിഞ്ഞ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ മുമ്പോട്ട് വരണമെന്നും ജില്ലാ മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ പറഞ്ഞു കാരന്തൂർ ,ചൂലാം വയൽ, പടനിലം ഭാഗത്ത് നിരന്തരമായി ഉണ്ടാകുന്നവാഹന അപകടങ്ങൾക്ക് പരിഹാരം ആവശ്യപെട്ടും കാരന്തൂർ മുതൽ പടനിലം വരെയുള്ള തകർന്ന റോഡുകൾ നന്നാക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചും പിലാശ്ശേരി വരട്ട്യാക്ക് റോഡ് പണി ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപെട്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പതിമംഗലത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാസ്റ്റർ ഇത് ഒരു പ്രാദേശിക വിഷയമല്ലെന്നും അടിയന്തിരമായി പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും അദേഹം പറഞ്ഞു പ്രസിഡണ്ട് ഒ.ഉസ്സയിൻ അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ സംസ്ഥാന കമ്മറ്റി്സീനിയർ വൈ:പ്രസിഡണ്ട് നെജീബ് കാന്തപുരം, ഖാലിദ് കിളി മുണ്ട, സി.അബ്ദുൽ ഗഫൂർ, വിനോദ് പടനിലം, ബാബു നെല്ലൂ ളി, എ.കെ.ഷൗക്കത്തലി, യൂസുഫ് പടനിലം,യു.സി.മൊയ്തീൻകോയ, എം.ബാബുമോൻ, അരിയിൽ മൊയ്തീൻ ഹാജി,ടി.എം സി അബൂബക്കർ ,ഡോ :തൽഹത്ത്, യു.മാമു ഹാജി, ഒ.സലീം, എൻ.എം യൂസുഫ്, സിദ്ധീഖ് തെക്കയിൽ, കെ.കെ.ഷമീൽ, ടി.കെ.സീനത്ത്, ആസിഫ റഷീദ്, ശ്രീബ പുൽക്കുന്നുമ്മൽ, ഹബീബ് കാരന്തൂർ ,സി.റസാഖ്, പി.പി.ഇസ്മായിൽ, കെ.കെ.മുഹമ്മദ്, ഐ.മുഹമ്മദ് കോയ, ഖമറുദ്ധീൻ എരഞ്ഞോളി, കെ.പി.സൈഫുദ്ധീൻ, അജാസ് പിലാശ്ശേരി, സലീം വി.പി. സംസാരിച്ചു