കുന്ദമംഗലം:താമരശ്ശേരി പിലാശ്ശേരി CWRDM റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവോണനാളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സിക്രട്ടറിയും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എം ധനീഷ് ലാൽഉപവസിച്ചു. വർഷത്തോളമായി റോഡിന്റെ നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രറട്ടറി എം ധനീഷ് ലാൽ ഉപവസിച്ചത്. ഡിസി.സി പ്രസിഡണ്ട് ടി.സിദ്ധീഖ്ഉൽഘാടനം ചെയ്തു.. ലാലുമോൻ ചേരിഞ്ചാൽ അദ്ധ്യക്ഷത വഹിച്ചു.ഇക്കയിഞ്ഞ വെള്ളപ്പൊക്ക സമയത്ത്ദേശീയ പാതയിലെപടനിലം, നെല്ലാങ്കണ്ടി ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബദൽ റോഡായി ഉപയോഗിക്കാമായിരുന്ന റോഡാണ് ഇത്. മലയോര മേഖലയായ കോടഞ്ചേരി ,കൂടരഞ്ഞി, തിരുവമ്പാടി, ഓമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മെഡിക്കൽ കോളേജിലേക്കും നഗരത്തിലേക്കും എളുപ്പമാർഗമാണ് നിർമ്മാണ പ്രവൃത്തി വൈകുന്നതിലൂടെ നഷ്ടമായത്.അപകടത്തിൽ പെടുന്നവരേയും രോഗികളെയും ഗർഭിണികളെയും മറ്റും കുന്ദമംഗലം, കാരന്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ നിന്നും ഒഴിവാക്കി ആശുപത്രിയിലെത്തിക്കുന്ന ഏക മാർഗ്ഗമാണ് തടസ്സമായിരിക്കുന്നത്. ഇതിനിടയിൽ മറ്റൊരു 30 കോടി രൂപ നവീകരണ പ്രവൃത്തിക്ക് അനുവദിച്ചിരിക്കുന്നതായി അറിയുന്നു. ഈ തുക അനുവദിക്കപ്പെട്ടത് സംബന്ധിച്ച വിശദാംശങ്ങൾ എവിടെ നിന്നും ലഭിക്കുന്നില്ല. വളരെ രഹസ്യമായ നടപടിക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉന്നയിക്കപ്പെടുന്നുണ്ട്. ഈ തുക ടെണ്ടർ നടപടികൾ ഒന്നും ഇല്ലാതെ നിലവിലുള്ള കരാറുകാരന് തന്നെ നൽകാൻ നീക്കം നടക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. അങ്ങനെയെങ്കിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് വൻതുകയുടെ അഴിമതി നടക്കാൻ സാധ്യതയുണ്ട്. ഇതിനു പിന്നിൽ രാഷ്ട്രീയ – ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.
2019 സപ്തമ്പർ മാസത്തോടെ നവീകരണം പൂർത്തിയാക്കേണ്ടതാണെങ്കിലും പ്രവൃത്തി പാതിപോലും നടന്നിട്ടില്ല നിലനിൽക്കുന്നു.ഇനിയെന്ന് റോഡിന്റെ നവീകരണം നടത്തി ഗതാഗതയോഗ്യമാക്കും. ചോദ്യങ്ങളുമായി നിൽക്കുന്ന ജനങ്ങളുടെ ആശങ്കകൾ ഏറ്റെടുത്താണ് യൂത്ത് കോൺഗ്രസ് ഉപവാസ സമരം സംഘടിപ്പിച്ചതും ധനീഷ് ലാൽ ഉപവാസം അനുഷ്ടിച്ചതുംവൈകുന്നേരം 5 മണിക്ക് യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മറ്റി പ്രസിഡണ്ട് പി.പി. നൗഷിർ നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു. . ഡി സിസി ജനറൽ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ , വിനോദ് പടനിലം ഇടക്കുനി അബ്ദുറഹിമാൻ, ടി.കെ. രാജെന്ദ്രൻ മാസ്റ്റർ, കെ, പി.സി സി. നിർവ്വാഹം. സമിതി അംഗം പി.മൊയ്തീൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, എ ഷിയാലി, ഷൈജ വളപ്പിൽ,സി.വി.സംജിത്ത്, നസീം പെരുമണ്ണ, ബാബു നെല്ലൂ ളി, വിജി മുപ്രമ്മൽ, ഖാലിദ് കിളിമുണ്ട , സി.മാധവദാസ്, യൂസഫ് പടനിലം , അഷ്റഫ് കായക്കൽ .ടി .കെ. ഹിതേഷ് കുമാർ, രജനി തടത്തിൽ , മറുവാട്ട് മാധവൻ, പി. ഷൗക്കത്തലി, ബൈജു തീക്കുനി, , അഡ്വ.ഷമീർ കുന്ദമംഗലം, രജിൻ ദാസ് കുന്നത്ത്, സി.സി. ഷിജിൽ പ്രസംഗിച്ചു.