കുന്ദമംഗലം: കുന്ദമംഗലം വരട്ട്യാക്ക് – പിലാശ്ശേരി – കാരാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എത്രയും വേഗം പണി പൂർത്തീകരിക്കണ മെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാൽ തിരുവോണം നാളിൽ കളരിക്കണ്ടിയിൽ ഉപവാസം നടത്തും.
17.8 കി.മീറ്റർ നീളം വരുന്ന റോഡിന്റെ നവീകരണ പ്രവൃത്തി അനിശ്ചിതത്വത്തിലായി. ഈ മാസം കരാർ കാലാവധി അവസാനിക്കാനിരിക്കെ എങ്ങുമെത്താതെ റോഡ് പണി നിലച്ച മട്ടിലാണ്. സാമാന്യം ഭേദപ്പെട്ട റോഡാണ് 18 മാസം മുമ്പ് നവീകരണത്തിനായി കുത്തിപ്പൊളിച്ചത്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുത്തിപ്പൊളിച്ച ഭാഗങ്ങളിൽ കുണ്ടും കുഴിയുമായി മാറി. ചില സ്ഥലങ്ങളിൽ സൈഡ് കെട്ടി മണ്ണിട്ടതിനാൽ ചളിക്കുളമായി മാറിയിരിക്കുന്നു. ഇരു ചക്ര വാഹനങ്ങൾക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത രീതിയിൽ ദുരിത പൂർണ്ണമായി. 18 ഓളം ബസ് റൂട്ടുകൾ ഉണ്ടായിരുന്ന ഈ പാതയിൽ ഇപ്പോൾ വല്ലപ്പോഴും സർവ്വീസ് നടത്തുന്ന നാലോ അഞ്ചോ ബസ്സുകൾ മാത്രം.
ജില്ലാ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുന്ദമംഗലം കൊടുവള്ളി നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ വര്യട്ടാക്ക് മുതൽ കാരാടി വരെയായിരുന്നു. എന്നാൽ പിന്നീട് പനാത്ത് താഴം – സി.ഡബ്ളിയു.ആർ.ഡി.എം. റോഡിന്റെ തുടർച്ചയായി നടത്താനാണ് തീരുമാനിച്ചത്. ഇതിന്റെ ഭാമായി പെരിങ്ങളം – ചാത്തങ്കാവ് വഴി വരിയട്ട്യാക്ക് റോഡുമായി ബന്ധിപ്പിച്ച് നവീകരണ പ്രവൃത്തി തുടങ്ങി. 36 കോടി എസ്റ്റിമേറ്റിലുള്ള പ്രവൃത്തി കരാറെടുത്തത് നാഥ് കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനമാണ്. 28 കലുങ്കുകൾ ഈ റോഡിൽ നവീകരിക്കേണ്ടതായിട്ടുണ്ട്. അശാസ്ത്രീയമായി പല കലുങ്കുകളും പണിതതിനാൽ റോഡരികിലെ താമസക്കാർക്ക് ഏറെ പ്രയാസമുണ്ടായി. പലരും പരാതികൾ ഉന്നയിച്ചു .
റോഡിന്റെ ടാറിംഗ് 7 മീറ്ററായാണ് നിശ്ചയിച്ചത്. 7 മീറ്റർ ടാറിംഗ് വേണമെങ്കിൽ കുറഞ്ഞത് 10 മീറ്റർ വീതിയെങ്കിലും ആവശ്യമാണ്. ചില സ്ഥലങ്ങളിൽ ഇത്രയും ഭൂമി വിട്ടുകിട്ടാൻ സാധ്യമായില്ല. വിട്ട് കിട്ടിയ സ്ഥലത്ത് മതിൽ കെട്ടി കൊടുക്കാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കഴിഞ്ഞ രണ്ട് വർഷക്കാലത്തുണ്ടായ പ്രളയം റോഡിൽ വെള്ളം കെട്ടി നിന്ന് യാത്രാ ദുരിതം ഇരട്ടിയാക്കി.
വെള്ളപ്പൊക്ക കാലത്ത് ദേശീയ പാതയിൽ പടനിലം, നെല്ലാങ്കണ്ടി എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബദൽ റോഡായി ഉപയോഗിക്കാമായിരുന്ന റോഡാണ് ഇത്. മലയോര മേഖലയായ കോടഞ്ചേരി ,കൂടരഞ്ഞി, തിരുവമ്പാടി, ഓമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മെഡിക്കൽ കോളേജിലേക്കും നഗരത്തിലേക്കും എളുപ്പമാർഗമാണ് കൊട്ടിയടക്കപ്പെട്ടത്.ദുരന്തത്
2019 സപ്തമ്പർ മാസത്തോടെ നവീകരണം പൂർത്തിയാക്കേണ്ടതാണെങ്കിലും പ്രവൃത്തി പാതിപോലും നടക്കാത്തത്തിനുത്തരവാദി ബന്ധപ്പെട്ടവർ തന്നെയാണ്ഇനിയെന്ന് റോഡിന്റെ നവീകരണം നടത്തി ഗതാഗതയോഗ്യമാക്കും. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നിൽക്കുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ആശങ്കകൾ ഏറ്റെടുത്താണ് യൂത്ത് കോൺഗ്രസ് സമര പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.തിരുവോണം നാളിൽ യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാൽ റോഡിന്റെ ഭാഗമായ കളരിക്കണ്ടിയിൽ ഉപവാസം നടത്തുന്നു.