കുന്ദമംഗലം:കാരന്തൂർ: പാറക്കടവ് വാട്സ് ആപ്പ് കൂട്ടായ്മ കാരന്തൂർ കരുനാഗപ്പള്ളി മൈത്രി കൂട്ടായ്മ റിയാദിന്റെ സഹകരണത്തോടെ കാരന്തൂർ പാറക്കടവ് പ്രളയ ബാധിത ഭാഗത്തെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് സ്നേഹ കിറ്റുകൾ വിതരണം ചെയ്തു. അഡ്വ. പി.ടി.എ. റഹിം. എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങൾ കേരളം ഒന്നിച്ച് നേരിടുമെന്നതിന് കരുത്താണ് ഇത്തരം പ്രവർത്തനങ്ങളെന്നും ഈ സദ്കർമ്മത്തിന് വേണ്ടി പ്രയത്നിച്ച മൈത്രി കരുനാഗപ്പള്ളിയെ അഭിനന്ദിക്കുന്നതായും എം.എൽ.എ. പറഞ്ഞു. മൈത്രി ഭാരവാഹികളായ മജീദ് കരുനാഗപ്പള്ളി, ബാലുകുട്ടൻ, റഹ്മാൻ മുനമ്പത്ത്, നാസർ ലെയ്സ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രദേശത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ നക്ഷത്ര , കിഫിൽ അബ്ദുൽ ഖാദർ , അൻഹ ഖദീജ, നിതാര എന്നീ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു.ജഫ്സൽ കെ.ടി. സ്വാഗതവും ജോൺ സി.സി. നന്ദിയും പറഞ്ഞു.
വി.പി. ബീരാൻ ഹാജി, മജീദ് കരുനാഗപ്പള്ളി, ബാലുകുട്ടൻ, റഹ്മാൻ മുനമ്പത്ത്, നാസർ ലെയ്സ്, മുഹമ്മദ് ടി.കെ, ശ്രീനു പി, ശ്രീമാനുണ്ണി.പി, രാജൻ.എം.സി, ഉസ്മാൻ ഹാജി മണ്ടാളിൽ, നാരായണൻ.കെ, ലത്തീഫ് ഹാജി പി.കെ, നാസർ കാരന്തൂർ ,റംല, കബീർ.കെ.എം, ഹംസ, ലത്തീഫ് വടക്കയിൽ, ഉസ്മാൻ പി.കെ എന്നിവർ സംസാരിച്ചു.