കുന്ദമംഗലം:ആരോഗ്യ സംരക്ഷണ ഭാഗമായി പാരമ്പര്യ കളരി മർമ്മനാട്ട് വൈദ്യ ഫെഡറേഷൻ
പി.കെ.എം.എൻ.വി.എഫ്.(എസ്.ടി.യു.) കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ പ്രളയം വന്ന പ്രദേശങ്ങളിൽ സൗജന്യ കളരി ഉഴിച്ചിൽ, തൈലം എണ്ണകൾ, തുടങ്ങിയ പുറമെ പുരട്ടുന്ന ഔഷധങ്ങളും – അന്തരീക്ഷത്തിലെ കൊത്ക് കളേയും ,മറ്റ് വിഷവൈറസുകളെയും കൊന്നൊട് ക്കുന്ന പുകക്കൽ പരിപാടികൾ നടത്തുകയും പുകക്കൽ മരുന്നു കിറ്റുകളുടെ വിതരണങ്ങളും നടത്താൻ തീരുമാനിച്ചു. കൺവെൻഷൻ മാവൂർ എസ്.ടി.യു.ഓഡിറ്റോറിയത്തിൽ പി.കെ.എം.എൻ.വി.എഫ്.എസ്.ടി.യു.സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.സി.അബൂബക്കർ ഉൽഘാടനം ചെയതു. മണ്ഡലം പ്രസിഡണ്ട് കെ.ഉസ്സൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. സപ്തംബർ 15 ഞായർ 3 മണിക്ക് മാവൂർ കൽപ്പള്ളി ഷാഫി ആയുർവേദ, കളരി, മർമ്മ നേഴ്സിംഗ് ഹോമിൽ വെച്ച് നടത്തുന്ന ഔഷധകഞ്ഞി വിതരണവും മറ്റ് സൗജന്യ പുകക്കൽ മരുന്ന് വിതരണവും കാമ്പയിൻ നടക്കും. കാമ്പയിൻ ഉൽഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ – റസാഖ് മാസ്റ്റർ നിർവഹിക്കും. മറ്റ് പ്രമുഖരും പങ്കെട്ക്കും. കൺവെൻഷൻ അധിഥികളായി മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റടി അഹമ്മദ് കുട്ടി ഹാജി ,വൈസ് : തേനുങ്ങൽ അഹമ്മദ്കുട്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.കെ.റസാഖ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എൻ.പി.കരീം, മാവൂർഗ്രാമ പഞ്ചായത്ത് മെമ്പർ സുബൈദ കണ്ണാറ, STU മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റടി അബ്ദുഹാജി, തുടങ്ങിയവരും – പി.കെ.എം.എൻ.വി.എഫ്.സംസ്ഥാന – ജില്ലാ – നേതാക്കളായ _ കെ.വി. കുഞ്ഞാദു.കെ.കെ. ഇബ്റാഹീം കെ.എം.ഹസ്സൻകോയ, പി.ടി.എ.ജലീൽ ഗുരുക്കൾ, എന്നിവരും – STU മണ്ഡലം നേതാക്കളായ ഖമറുദ്ദീൻ എരഞ്ഞോളി, ഹബ്ബാസ് പെരുവയൽ, കെ.ആയിശ, കെ.സി.നഫീസ, എന്നിവരും എസ് .ടി. യു .ചുമട്ട് രംഗത്തെ തൊഴിലാളികളും സംബന്ധിച്ചു. കൺവെൻഷനിൽ പാരമ്പര്യ കളരി മർമ്മനാട്ട് വൈദ്യ ഫെഡറേഷൻ കുന്ദമംഗലം മണ്ഡലം പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. ഭാരവാഹികളായി. കെ. ഉസ്സൻ ഗുരുക്കൾ പ്രസിഡണ്ട്.
എ .പി.സുനീർ ഗുരുക്കൾ ജനറൽ സെക്രട്ടറി.
കെ.ആയിശ ട്രഷറർ –
കെ.എം.ഹസ്സൻകോയ കായലം വൈസ് പ്രസിഡണ്ട്.
കെ.സി.നഫീസ സെക്രട്ടറി. ഏഴ് പ്രവർത്തക സമിതി മെമ്പർ മാരേയും തെരെഞ്ഞെട്ത്തു. കൺവെൻഷനിൽ കെ.ആയിശ സ്വാഗതവും -കെ.എം.ഹസ്സൻകോയ നന്ദിയും പറഞ്ഞു.