കുന്ദമംഗലം:കുന്ദമംഗലം മണ്ഡലത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം ഒഴയാടി, പന്തീര്‍പാടം, കാരന്തൂര്‍, പെരിങ്ങളം, മുറിയനാല്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭ യാത്രകള്‍ ഐ.ഐ.എം ഗെയ്റ്റില്‍ സംഗമിച്ച് കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. കീപ്പോട്ടില്‍ രവീന്ദ്രന്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, കെ. ശ്രീരാജ്, ടി.പി സുരേഷ്, തളത്തില്‍ ചക്രായുധന്‍, വി. വാസു, നിതിന്‍ മാനത്താനത്ത്, കെ.പി വസന്തരാജ്, കെ. സുന്ദരന്‍, പെണ്ണൂട്ടി ടീച്ചര്‍, എന്നിവര്‍ നേതൃത്വം നല്‍കി.