കുന്ദമംഗലം:വരിട്ട്യാക്ക് മസ്ജിദുൽ ത്വയ്ബയുടെ കാരുണ്യ പ്രവർത്തനത്തിന് പിന്തുണയേകി സദയം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ. വയനാട് ദുരിതബാധിതർക്കായി
മസ്ജിദുൽ ത്വയ്ബയുടെ നേതൃത്വത്തിൽ ആരംഭിച്ച വിഭവ സമാഹരണ കേന്ദ്രത്തിലാണ് സദയം പ്രവർത്തകർ എത്തി അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തത്. സദയത്തിന്റെ സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രങ്ങളും നൽകി. ട്രസ്റ്റ് ഭാരവാഹികളായ എം.കെ.രമേഷ് കുമാർ, എം.പ്രമീള നായർ ,പി.തങ്കമണി, സർവ്വദമനൻ കുന്നമംഗലം, എൻ.ദിനേശൻ, ഉദയകുമാർ എന്നിവരെ മസ്ജിദുൽ ത്വയ്ബ പ്രവർത്തകരായ വി.കെ.അമീൻ ,പി.അഷ്റഫ് ,കെ.ഷുഹൈബ്, പി. ഫായിസ്, ടി.വി.ഹമീദ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ജാതി -മത-രാഷ്ട്രീയ ചിന്തകളില്ലാതെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ സമൂഹം തയ്യാറാകണമെന്നും കാല ഘട്ടത്തിന്റെ ആവശ്യം അതാണെന്നും മസ്ജിദുൽ ത്വയ്ബ – സദയം പ്രവർത്തകർ പറഞ്ഞു. വയനാടിനാരു കൈത്താങ്ങായി സമാഹരിച്ച വിഭവങ്ങളുമായി മസ്ജിദുൽ ത്വയ്ബ പ്രവർത്തകർ നാളെ വയനാട്ടിലേക്ക് പോകും. ദുരിതബാധിതർക്കുള്ള സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനവും തുടരുകയാണ്. വീടുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദർശിച്ച് അവശ്യസാധന കിറ്റും വസ്ത്രങ്ങളും നൽകുന്നുണ്ട്. വസ്ത്രങ്ങൾ, ശുചീകരണ, സാധനങ്ങൾ, സേവനം എന്നിവ ആവശ്യമുള്ളവർക്കായി സദയം ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 8714402520, 94956142 55.