കുന്നമംഗലം : വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദശിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിലുമായും, ഗ്രാമപഞ്ചായത്ത് മെമ്പർ എം.വി. ബൈജുവുമായും സംസാരിച്ചു. എഫ്.ഐ.ടി.യു. മണ്ഡലം കൺവീനർ കെ.സി. സലീം, വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ, എം.പി. ഫാസിൽ, എൻ. റഷീദ്, എൻ. ആലി, പി.പി. മജീദ് തുടങ്ങിയവർ ആയിരുന്നു ജില്ലാ സെക്രട്ടറിയോടൊപ്പം സംഘത്തിൽ ഉണ്ടായിരുന്നത്.