കുന്ദമംഗലം :ഉന്നാവോയിലെ ദളിത് യുവതിയെ പീഡിപ്പിച്ചതിനെതിരെ പരാതിപ്പെട്ടതിലുള്ള വിദ്വേഷം തീർക്കാൻ അമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും അച്ഛനെ തുറുങ്കിലടച് കൊലപ്പെടുത്തുകയും ചെയ്ത ഉത്തർ പ്രദേശിലെ ബി ജെ പി എം എൽ എ കുൽദീപ് സിങ് സെൻഗാർ ജനാധിപത്യ ഭാരതത്തിന് അപമാനമാണെന്നും ഈ ക്രൂരതക്ക് വധശിക്ഷ നൽകണമെന്നും കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു .യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എം എ റഷീദ് ഉദ്‌ഘാടനം ചെയ്തു .കുൽദീപ് സിങ് സെൻഗാർ എം എൽ എ യെ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബുമോൻ പ്രതീകാത്മകമായി തൂക്കിലേറ്റി .നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു . ട്രഷറർ കെ ജാഫർ സാദിഖ് സ്വാഗതം പറഞ്ഞു .വൈസ് പ്രസിഡന്റ് ഐ സൽമാൻ ,യു എ ഗഫൂർ ,നിസാർ പെരുമണ്ണ ,കെ എം മുർതാസ് ,ഹാരിസ് പെരിങ്ങൊളം ,സുൽഫീക്കർ കുന്ദമംഗലം ,വൈറ്റ് ഗാർഡ് ക്യാപ്റ്റന്മാരായ ഷമീർ പെരിങ്ങൊളം ,മുനീർ ഊർക്കടവ് ,നൗഷാദ് പൈങ്ങോട്ടുപുറം ,റഊഫ് കുറ്റിക്കാട്ടൂർ ,അഡ്വ ടി പി ജുനൈദ് ,റിഷാദ് കെ കെ നേതൃത്വം നൽകി .എൻ എം യൂസുഫ് നന്ദി പറഞ്ഞു ഫോട്ടോ:ഉന്നാവോ പ്രതിയായ കുൽദീപ് സെൻഗാർ എം എൽ എ യെ യൂത്ത് ലീഗ് പ്രതീമാത്മകമായി കുന്ദമംഗലത്ത്തൂക്കിലേറ്റുന്നു
