കുന്ദമംഗലം: കുന്ദമംഗലം കരിങ്ങാപുറത്ത് എം.വി മൊയ്തീന്‍ കുഞ്ഞി (83) നിര്യാതനായി.കുന്ദമംഗലത്തെ ആദ്യകാല വ്യാപാരിയായിരുന്നു. മയ്യത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് കുന്ദമംഗലം സുന്നി ജുമാമസ്ജിദില്‍.ഭാര്യമാര്‍ പരേതയായ കുഞ്ഞിപാത്തു, മറിയ, മക്കള്‍ അബ്ദുല്‍ അസീസ്, അബ്ദുല്‍ നാസര്‍ (വക്കീല്‍ ക്ലാര്‍ക്ക്) അബ്ദുല്‍ റസാഖ്, അബ്ദുല്‍ മജീദ് (കുന്ദമംഗലം വില്ലേജ് ഓഫീസ്) അബ്ദുല്‍ നസീര്‍, അബ്ദുല്‍ നവാസ്, സക്കീര്‍ ഹുസൈന്‍, സുബൈദ, സക്കീന, റസീന. മരുമക്കള്‍ ഷരീഫ, ലൈല, സാബിറ, റസീന (ഇന്ത്യന്‍ റെയില്‍വേ), മുബഷിറ, അമീറ, നബീല, അസീസ് വെള്ളിപറമ്പ്. ഗഫൂര്‍ പയിമ്പ്ര, അഷ്‌റഫ് ഓമശ്ശേരി.
