കുന്ദമംഗലം : *ജൂലായ് – 30 യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആനപ്പാറ ഹെൽത്ത് സെന്റർ ശുചീകരിച്ചു.പരിപാടി കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.ബാബുമോൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഡോക്ടർ ഹസീന കരീം ,ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു, കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഹുസൈൻ, ജനറൽ സിക്രട്ടറി അരിയിൽ അലവി, വാർഡ് മെമ്പർ ടി.കെ സീനത്ത്, കെ.ജാഫർ സാദിഖ്, ഹക്കീം മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ,സിദ്ദീഖ് തെക്കെയിൽ, എം.കെ സഫീർ, എം.വി ബൈജു, ഐ.മുഹമ്മദ് കോയ, എം.അഫ്സൽ, കെ.കെ റിഷാദ്, എം.പി മുഹമ്മദലി, സുൽഫീക്കർ സംസാരിച്ചു. മണ്ഡലം വൈറ്റ്ഗാർഡ് കോഡിനേറ്റർ ഐ.സൽമാൻ സ്വാഗതവും മണ്ഡലം വൈറ്റ്ഗാർഡ് ക്യാപ്റ്റൻ ഷമീർ പെരിങ്ങളം നന്ദിയും പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് മണ്ഡലം വൈറ്റ്ഗാർഡ് വൈസ് ക്യാപ്റ്റൻ മുനീർ ഊർക്കടവ്, നൗഷാദ് പൈങ്ങോട്ടുപുറം, സിദ്ദീഖ് ഈസ്റ്റ് മലയമ്മ നേതൃത്വം നൽകി ജൂലൈ 30 യുത്ത് ലീഗ് ദിനത്തിൽ കുന്ദമംഗലം വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ആനപ്പാറ ആശുപത്രി ശുചീകരണം ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്യുന്നു