കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യയുടെ ആരംഭകാലം മുതലുള്ള പ്രധാന സ്റ്റാഫും റൈഹാൻ വാലി ഓർഫനേജ് മാനേജറുമായ അരീച്ചോലയിൽ ഇമ്പിച്ചി കോയ മുസ്‌ലിയാർ (62) അന്തരിച്ചു. വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബാഖവി ബിരുദ പഠനം പൂർത്തിയാക്കിയ ഉടനെ 1982-ഇൽ മർകസിൽ നിയമിതനായ കോയ മുസ്‌ലിയാർ ഫിനാൻസ് മാനേജർ, ശരീഅ കോളേജ് മുദരിസ്, ലാൻഡ് അക്യുസിഷൻ മാനേജർ, ബോർഡിങ് സദർ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. പരേതനായ അരീച്ചോലയിൽ ഇസ്‌മായിൽ കുട്ടി ഹാജിയുടെ മകനാണ്. മർകസ് വൈ :പ്രസിഡണ്ട് സി ഹൈദർ ഹാജിയുടെ മകൾ ഹലീമയാണ് ഭാര്യ. മുഹമ്മദ് ഇസ്മായിൽ (ഷാർജ), ഉമ്മു ഹബീബ, ലബീബ എന്നിവർ മക്കളാണ്. മരുമക്കൾ: അഷ്‌റഫ് സഅദി വെണ്ണക്കാട്, അലി ഒടുങ്ങാക്കാട് (ദുബൈ), റുബ. സഹോദരങ്ങൾ : മുഹമ്മദ് മുസ്‌ലിയാർ കാസർകോട്, അബൂബക്കർ ബാഖവി, ഉമർ, മുഹിയുദ്ധീൻ , ഉസ്മാൻ സഖാഫി, ആമിന , ഖദീജ. സീതാറാം ടെക്‌സ്റ്റൈൽസ് ലിമിറ്റഡ് ചെയർമാനും മർകസ് കോംപ്ലക്സ് മാനേജറുമായ എൻജിനീയർ യൂസുഫ് ഹൈദർ ഭാര്യാസഹോദരനാണ്. പതിമംഗലത്തെ സുന്നി സ്ഥാപനമായ മർകസു ദഅവത്തിൽ ഇസ്‌ലാമിയ്യയുടെ സ്ഥാപകരിലൊരാളും രക്ഷാധികാരിയുമായിരുന്നു. കുന്നമംഗലം ചൂലാംവയൽ ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മർകസ് മസ്ജിദുൽ ഹാമിലിയിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലിയും നേതൃത്വം നൽകി. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, പി.ടി.എ റഹീം എം.എൽ.എ, കാരാട്ട് റസാഖ് എം.എൽ.എ, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. അബു സ്വബുർ ബാ ഹസൻ അവേലം, പി.കെ ഫിറോസ് തുടങ്ങിയവർ വസതി സന്ദർശിച്ചു.
