കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.എസ് ‘എസ് എൽ സി, പ്ലസ് ടു, മെഡിക്കൽ, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയവരെയും, വിവിധ വിഷയങ്ങളിൽ പി.എച്ച്ഡി നേടിയവരെയും, സംസ്ഥാന മാധ്യമ പുരസ്കാര ജേതാവ് ജൈസൻ ബാബു ,സംസ്ഥാനസഹകാര്യം ബെസ്റ്റ് സി.ഇ.ഒസ്പഷ്യൽ ജൂറി പുരസ്ക്കാര ജേതാവ് ദിനേഷ് കാരന്തൂർ ,തുടങ്ങിയവരെയും അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.പി. കോയ അധ്യക്ഷത വഹിച്ചു.ചെയർമാന്മാരായ ആസിഫ റഷീദ്, ടി.കെ.ഹിതേഷ് കുമാർ, ടി.കെ സൗദ, മെമ്പർ മാരായ ഷമീന വെള്ളക്കാട്ട്, ലീന വാസുദേവൻ, ടി.കെ സീനത്ത്, പി.പവിത്രൻ, എം.ബാബുമോൻ, സി.വി സംജിത്, എ.കെ ഷൗക്കത്തലി, എം.വി ബൈജു, അസ് ബിജ, ശ്രീബ, സുനിത, ബഷീർ പടാളിയിൽ, സെക്രട്ടറി ആബിദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫോട്ടോ: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിന്നും ഉന്നത വിജയം നേടിയവരെ പ്രസിഡണ്ട് ഷൈജ വളപ്പിൽ അനുമോദിക്കുന്നു
