കുന്ദമംഗലം:കോണോട്ട് എല്‍.പി സ്‌കൂളില്‍ നടന്ന കുട്ടികളുടെ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ശ്രദ്ദേയമായി. സ്‌കൂള്‍ ലീഡര്‍, ഉപലീഡര്‍ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. പത്രികാ സമര്‍പ്പണം, സൂക്ഷ്മ പരിശോധന, പത്രിക തള്ളല്‍, പിന്‍വലിക്കല്‍ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ പാലിച്ചിരുന്നു. പ്രചാരണത്തിന് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കരുതെന്നും വോട്ടെടുപ്പിന്റെ ദിവസം പ്രചാരണം പാടില്ലെന്നുമുള്ള നിര്‍ദേശങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്ക് നേരത്തെ നല്‍കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു പ്രിസൈഡിങ് ഓഫീസറും പോളിങ് ഓഫീസറും പോലീസുകാരുമെല്ലാം.നോമിനേഷന്‍ കൊടുത്ത് ചിഹ്നം കിട്ടിയതു മുതല്‍ അഞ്ചു സ്ഥാനാര്‍ഥികളും അണികളും പ്രചരണച്ചൂടിലമര്‍ന്നു. വോട്ടഭ്യര്‍ഥനയും സ്ഥാനാര്‍ഥികളുടെ വാഗ്ദാനങ്ങളും വോട്ടുപിടിക്കാനുള്ള അണികളുടെ തന്ത്രങ്ങളും കൊട്ടിക്കലാശത്തിലെ ആവേശവും കുഞ്ഞുമനസില്‍ നിന്നു വരുന്ന മുദ്രാവാക്യങ്ങളും അക്ഷരാര്‍ഥത്തില്‍ ഒരു തെരഞ്ഞടുപ്പ് വന്ന പ്രതീതിയായി. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കുട്ടിപൊലിസും കാവല്‍ക്കാരായി. കന്നിവോട്ട് ചെയ്യുന്നതിന്റെ ആഹ്ലാദത്തിലും അതിലേറെ ആശ്ചര്യത്തിലുമാണ് കുട്ടികള്‍ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലെത്തിയത്. വിരലില്‍ മഷിപുരട്ടി വോട്ട് ചെയ്ത് പെട്ടി സീല്‍വച്ച് ഫലത്തിനായി വിദ്യാര്‍ഥികള്‍ ക്ഷമയോടെ കാത്തിരുന്നു.സ്‌കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് കാര്‍ ചിഹ്നത്തില്‍ മത്സരിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥി മൂഹമ്മദ് അക‍്‍മര്‍ പന്ത്രണ്ടോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിയായിതെരഞ്ഞടുത്തു.അസിസ്റ്റന്‍റ് ലീഡറായി കുട ചിഹ്നത്തില്‍ മത്സരിച്ച ഷദ ഫാത്തിമയും തെരഞ്ഞെടുക്കപ്പെട്ടു.മുതിര്‍ന്നവരെപ്പോലും കവച്ചുവയ്ക്കുംവിധം വീറുംവാശിയും നിറഞ്ഞതായിരുന്നു സ്ഥാനാര്‍ഥികളുടെയും അണികളുടെയും തെരഞ്ഞെടുപ്പ് പ്രകടനം.
ജനാധിപത്യബോധം വളരെ നേരത്തേതന്നെ കുട്ടികളിലെത്തിക്കുക എന്ന ഉദ്ദേശമായിരുന്നു ഇത്തരമൊരു കുട്ടിത്തെരഞ്ഞടുപ്പിന് അധ്യാപകരെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് അധ്യാപകരായ മോളി.പി.എം,മുഹമ്മദലി.ടി,ഷിജി.പി,സല്‍മ.പി.എസ്,സരിത.കെ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: തിരഞ്ഞെടുപ്പിന്റെ ദിവസം കോണോട്ട് എൽ.പി.സ്ക്കൂൾ വിദ്യാർത്ഥികൾ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നു