കോഴിക്കോട്: ” ഒന്നിച്ച് നിൽക്കുക ,അത് മാത്രമാണ് വഴി ” എന്ന തലക്കെട്ടിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ. ടി. യു ) മെമ്പർഷിപ്പ് കേമ്പയിൻ ജില്ലാതല ഉദ്ഘാടനം വേനപ്പാറ നാല് സെൻറ് കോളനിയിൽ എഫ്.ഐ. ടി. യു ജില്ലാ പ്രസിഡന്റ് പി.സി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം.എ. ഖയ്യൂം അധ്യക്ഷത വഹിച്ചു
വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് എ.പി.വേലായുധൻ മുഖ്യ പ്രഭഷണം നടത്തി
സദറുദ്ദീൻ ഓമശ്ശേരി, ചന്ദ്രൻ കല്ലുരുട്ടി, സി.എം.പുതുപ്പാടി, പുരുഷു വേനപ്പാറ എന്നിവർ സംസാരിച്ചു