കുന്ദമംഗലം: കാരന്തൂർ ടൗൺ മുസ്ലീം ലീഗ് ജനറൽ ബോഡി ഹോട്ടൽ അജ് വ ഓഡിറ്റോറിയത്തിൽ നടത്തി പുതിയ ഭാരവാഹികളായി വി.കെ.ബഷീർ മാസ്റ്റർ പ്രസിഡണ്ട്, തടത്തിൽ മുഹമ്മദ് മാസ്റ്റർ, പി.സി.ഖാദർ ഹാജി, എം.ടി.സലീം, സി.ഉസ്മാൻ(വൈ.പ്രസിഡണ്ട് മാർ) ജയഫർ പടവയൽ (ജന: സിക്രട്ടറി) ഹബീബ് കാരന്തൂർ ,സി .ഉമ്മർ, ആലിഹാജി, പുതുക്കുടി സലീം (ജോ: സിക്രട്ടറിമാർ) എം.ടി.അബൂബക്കർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തുകാരന്തൂരിൽ നിന്നും ഹജ്ജിന് പോകുന്ന 22 ഹാജ്ജിമാർക്ക് യാത്രയയപ്പ് നൽകി. മഹല്ല് ഖത്തീബ് മുനീർ ഫൈസി ഉൽഘാടനം ചെയ്ത് പരിപാടിയിൽ, കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഒ ഉസൈൻ , മഹല്ല് പ്രസിഡണ്ട് എൻ ബീരാൻഹാജി ,കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് സിക്രട്ടറി മൊയ്തീൻകോയ ,ടൗൺ ഖത്തീബ് റാശിദ് യമാനി, ബി.എം.ആർ.സി.സി പ്രസിഡണ്ട് പി.ടി.മുഹമ്മദ് ഹാജി, പി.ഹസ്സൻ ഹാജി ,മുഹമ്മദ് മാസ്റ്റർ, ആലിഹാജി, സിദ്ധീഖ് തെക്കെയിൽ, അൻഫാസ്, എന്നിവർ പ്രസംഗിച്ചു.ഹാജിമാർക്ക് വേണ്ടി പി. കോയ മാസ്റ്റർ, മുഹമ്മദ് എൻജിനീയർ എടക്കോട്,വി, പി.നസീർ, അബ്ദുള്ള സി.ഡബ്ളിയു ആർ.ഡി.എം, ഖാദർ വാവിട്ട പറമ്പിൽ, ബാവുട്ടി കണിയാറക്കൽ, ബഷീർ മാസ്റ്റർ, മുഹമ്മദലി പടവയൽ എന്നിവർ സംസാരിച്ചു.യോഗത്തിൽ സി.അബ്ദൂൽ ഗഫൂർ അധ്യക്ഷത വഹിച്ചു ബഷീർ മാസ്റ്റർ സ്വാഗതവും എം.ടി മൊയ്തീൻകോയ നന്ദിയും പറഞ്ഞു. ഫോട്ടോ: കാരന്തൂർ മുസ്ലീം ലീഗ് സംഘടിപ്പിച്ച ഹജ്ജ് യാത്രസ് നേഹസംഗമം മഹല്ല് ഖത്തീബ് മുനീർ ഫൈസി ഉദ്ഘാടനം ചെയ്യുന്നു