കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായി മുസ്ലിം ലീഗിലെ ടി.കെ. റംലയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി കോൺഗ്രസിലെ ത്രിപുരി പൂളോറയും
തെരഞ്ഞെടുക്കപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ അധ്യക്ഷയായിരുന്ന രമ്യ ഹരിദാസ് ആലത്തൂരിൽ നിന്നും ലോക് സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു രാജി വെക്കുകയുണ്ടായി.ഇതേ തുടർന്ന് അധ്യക്ഷയായി കോൺഗ്രസിലെ വിജി മുപ്രമ്മൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യു ഡി എഫ് ധാരണ പ്രകാരം ഉപാധ്യക്ഷനായി പി.ശിവദാസൻ നായരും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടർന്നാണ് സ്ഥിരം സമിതികളിൽ അഴിച്ചു പണിയുണ്ടായത്. വികസന കാര്യ സ്ഥിരം സമിതിയിലേക്ക് ടി.കെ. റംല എതിരില്ലാതെയാണ് തെരഞ്ഞെടു ക്കപ്പെട്ടത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയിൽ ആകെയുള്ള 4 അംഗങ്ങളിൽ രണ്ട് പേർ എൽ ഡി എഫ് അംഗങ്ങളും മറ്റ് രണ്ട് പേർ യു ഡി എഫ് അംഗങ്ങളുമാണ്. യു ഡി എഫിൽ നിന്നും കോൺഗ്രസിലെ ത്രിപു രിയും എൽ ഡി എഫിൽ നിന്നും സി പി എമ്മിലെ ഉമ ഉണ്ണികൃഷ്ണനുമാണ് മത്സരിച്ചത്. വോട്ടുകൾ തുല്യമായതിനാൽ നറുക്കെടുപ്പിലൂടെയാണ് ത്രിപുരി പൂളോറ അധ്യക്ഷ പദവിയിലെത്തിയത്. ത്രിപുരി നേരത്തെ വികസന കാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷയായിരുന്നു .
ഭരണ സമിതിയുടെ തുടക്കത്തിലും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് അധ്യക്ഷയെ നറുക്കെടുപ്പിൽ കൂടിയാണ് തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ വിജി മുപ്രമ്മലാണ് അന്ന് സി പി എമ്മിലെ ഉമാ ഉണ്ണികൃഷ്ണനെ തന്നെ പരാജയപ്പെടുത്തിയിരുന്നത്.
അനുമോദന യോഗത്തിൽ പി.ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ, ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഖാലിദ് കിളിമുണ്ട, പി.കെ. അബ്ദുറഹിമാൻ, ബാബു നെല്ലൂ ളി ,രവികുമാർ പനോളി, കെ.എം. അപ്പുക്കുഞ്ഞൻ, വി.എൻ . ഷുഹൈബ്, സി.വി.സംജിത്ത്, എൻ.പി. ഹംസ മാസ്റ്റർ, യു സി.ബുഷ്റ, എ.ഹരിദാസൻ, എ.പി. സഫിയ, പി.കൗലത്ത് പ്രസംഗിച്ചു.