കുന്ദമംഗലം: പഞ്ചായത്ത് വനിത ലീഗ് കമ്മറ്റി റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി പടനിലത്ത് നിർമ്മിക്കുന്ന ബൈത്തുറഹ്മ നിർമ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സമാഹരിച്ച് നൽകി കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് നേതൃത്വം മാതൃകയായി.തുക കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട നിർമ്മാണ കമ്മറ്റി കൺവീനർ പടനിലം ഷാനവാസ് മാസ്റ്റർക്ക് കൈമാറി വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.കൗലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഒളോങ്ങൽ ഉസ്സയിൻ, അരിയിൽ മൊയ്തീൻ ഹാജി, യൂസുഫ് പടനിലം, എ.പി.സഫിയ, ടി.കെ.സീനത്ത്, യു.സി.മൊയ്തീൻകോയ, കണിയാറക്കൽ മൊയ്തീൻകോയ, സെലീം, ഐ.മുഹമ്മദ് കോയ, പത്മിനി രാമൻ,സുബൈദ ഇ.എം, ഷമീന വെള്ളക്കാട്ട്, ശ്രീ ബ്രപുൽക്കുന്നുമ്മൽ, കെ.കെ.സുബൈദ സംസാരിച്ചു ജനറൽ സിക്രട്ടറി യുസി.ബുഷ്റ സ്വാഗതവും ഷഹർബാൻ ഗഫൂർ നന്ദിയും പറഞ്ഞു