ദയാപുരം: ദയാപുരം വിദ്യാഭ്യാസ – സാംസ്ക്കാരിക കേന്ദ്രത്തിൻ്റെ ഗവേണിംഗ് ബോഡിയായ അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാനായി പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. എം.എം. ബഷീറിനെ തെരഞ്ഞെടുത്തു. യോഗം പി.പി. ഹൈദർ ഹാജിക്ക് എമിറിറ്റസ് ചെയർമാൻ പദവി നൽകി. എക്സിക്യൂട്ടീവ് സമിതിയിലെ മറ്റംഗങ്ങൾ: എം.പി. അബ്ദുൽ റസാഖ്, എം.വി. കുഞ്ഞിമുഹമ്മദ് ഹാജി (വൈസ് ചെയർമാൻമാർ), പി.പി. കോയ (സെക്രട്ടറി), എസ്. സുബൈർ ഹാജി (ജോയൻ്റ് സെക്രട്ടറി), ആദിൽ. സി.ടി (എക്സിക്യൂട്ടീവ് സെക്രട്ടറി).