കുന്ദമംഗലം :കോ ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ ആഭിമുഖ്യത്തിൽ ബേങ്ക് മെമ്പർമാരുടെ മക്കളിൽ നിന്നും SSLC +2 മറ്റ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അഡ്വ: പിടിഎ റഹീം MLA ഉദ്ഘാടനം ചെയ്തു.സാമ്പത്തിക ശാസ്ത്രത്തിൽ PHD നേടിയ ഡോ.പി.കവിത, പി.വാസുദേവൻ എന്നിവർ സംസാരിച്ചു. ബേങ്ക് പ്രസിഡന്റ് MKമോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.ശ്രീധരൻ സ്വാഗവും സെക്രട്ടറി എം.ധർമ്മരത്നൻ നായർ നന്ദിയും പറഞ്ഞു.