കുന്ദമംഗലം:സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പൂര്‍ത്തീകരിച്ച പനയത്തുതാഴം സി.ഡബ്ല്യു.ആര്.ഡി.എം റോഡ് പെരിങ്ങളം ജംഗ്ഷന് വരെ നീട്ടി പ്രവൃത്തി നടത്തുന്നതിന് തീരുമാനമായതായി പി.ടി.എ റഹീം എം.എല്‍.എ അ റിയിച്ചു.
കോഴിക്കോട് നഗര വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഈ പ്രവൃത്തി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പുതുക്കി നല്കുവാന് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എംഎല്.എ പറഞ്ഞു.