കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി വിജി മുപ്രമ്മൽ തെരഞ്ഞെടുക്കപ്പെട്ടു. ആലത്തൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രമ്യ ഹരിദാസ് രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് പദം പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്ത ബ്ലോക്ക് പഞ്ചായത്തിലെ ചെത്തു കടവ് ഡിവിഷനെയാണ് വിജി മുപ്രമ്മൽ പ്രതിനിധീകരിക്കുന്നത്. എൽ.ഡി എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
19 അംഗ ഭരണസമിതിയിൽ യു ഡി എഫിന് 10 ഉം എൽഡിഎഫിന് 9ഉം അംഗങ്ങളാണ് ഉള്ളത്. വിജി മുപ്രമ്മ 10 വോട്ടുകൾ നേടി വിജയിച്ചു വരണാധികാരി എ.ഡി. സി (ജനറൽ) പി.എം. രാജിവ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.