കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് മഴ കാല പൂർവ്വ ശുചീകരണവുമായി ബദ്ധപെട്ട് അടിയന്തിര മീറ്റിംങ്ങ് നടത്തി.11-12 തിയതികളിൽ മഴക്കാലപൂർവ്വ ശുചീകരണ യത്നത്തിന്റെ ഭാഗമായി കൊണ്ട് 6-5-19 ന് അടിയന്തിര ആരോഗ്യ സ്റ്റിയറിംഗ് കമ്മറ്റി വിളിച്ച് ചേർത്ത് 8-5-19 ന് ജനപ്രതിനിധികൾ,ഹരിത കർമ്മ സേന അംഗങ്ങൾ, വിദ്യാദ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികൾ,ബാങ്ക് പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, ഐ.എ.എം പ്രതിനിധികൾ,ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ ,പോലീസ് സ്റ്റേഷൻ പ്രതിനിധികൾമറ്റു പൊതു സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരുടെ ഒരു അടിയന്തര മീറ്റിങ്ങ് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ഷൈജ വളപ്പിൽ അദ്ധ്യക്ഷതയിൽ ചേർന്നു.11.5.19 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പൊതു സ്ഥാപനങ്ങളിലും ശുചീകരണം നടത്താനും, 12-5-19 ന് വാർഡിലെ പൊതു സ്ഥലങ്ങളിൽ ശുചീകരണം തുടരാനും തീരുമാനിച്ചു.കൂടാതെ 16-5-19 ന് മഴക്കാല പൂർവ്വ ശുചീകരണവുമായി ബദ്ധപെട്ട് പഞ്ചായത്ത്തലത്തിൽ വിപുലമായ കൺവെൻഷൻ നടത്തുവാനും തീരുമാനിച്ചു.പരിപാടിയിൽ വൈ.സ്പ്രസിഡന്റ് കെ.പി കോയ, ചെയർപേയ്സൺ ആസിഫ, മെമ്പർമാരായഎം.ബാബുമോൻ, വിനോദ് പടനിലം, ബൈജു എം .വി, എ.കെ ഷൗക്കത്ത്, അസ് ബിജ, സനില, ടി.കെ സീനത്ത്, ഷമീന വെള്ളാക്കാട്ട് ‘ബഷീർ പാടാളിയിൽ ,സുധീഷ് കുമാർ, പവിത്രൻ’ ഡോ.ഹസീന, ഡോ. ശീതൾ ‘സുരേഷ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആരോഗ്ര വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദ സ്വാഗതവും, ഹരിത കർമ്മ സേന കോഡിനേറ്റർ റാസിഫ് നന്ദിയും പറഞ്ഞു.
