കുന്ദമംഗലം:സ്കൂളുകൾ കേന്ദ്രീകരിച്ച് യാതൊരു വിധ റജിസേട്രഷനോ, ലൈസൻസോ ഇല്ലാതെയും സർക്കാറിലേക്ക് ലഭിക്കേണ്ട നികുതി ഒന്നും അടക്കാതെയും നടത്തി വരുന്ന യൂനിഫോം, നോട്ട് ബുക്ക്, കുട, ചെരുപ്പ് എന്നിവയുടെ അനധിക്യത കച്ചവടത്തിനെതിരെ നടപടി എടുക്കണമെന്നും, ഗുണനിലവാരമില്ലാത്ത സാധനങ്ങൾ യാതൊരു വിധ ലൈസൻസും ഇല്ലാതെ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ നടത്തപ്പെടുന്ന തെരുവ് കച്ചവടത്തിന് എതിരെയും നടപടി വേണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
യോഗം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി കെ സേതുമാധവൻഉൽഘാടനം നിർവ്വഹിച്ചു. യോഗത്തിൽ 2019-2021 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയേ തെരെഞ്ഞെടുത്തു.
ഭാരവാഹികളായി കെ.കെ ജൗഹർ ( പ്രസിഡന്റ് ) ടി.മുഹമ്മദ് മുസ്ഥഫ (ജന:സെക്രട്ടറി) എം വിശ്വനാഥൻ നായർ (ട്രഷറർ) എന്നിവരേ തെരെഞ്ഞെടുത്തു.
യോഗത്തിൽ എം ബാബുമോൻ, പി.കെ ബാപ്പു ഹാജി, സത്യേന്ദ്രനാഥ്, നാസർ മാവൂരാൻ, കെ സുന്ദരൻ, ജയശങ്കർ, അഷ്റഫ് , മഹിത എന്നിവർ സംസാരിച്ചു.
യോഗത്തിൽ മുതിർന്ന വ്യാപാരികളെ അനുമോധിച്ചു ഫോട്ടോ: കുന്ദമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി കൺവെൻഷൻ ജില്ലാ സിക്രട്ടറി സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു