കുന്ദമംഗലം: കാരന്തൂർ ഓവുങ്ങരയിൽ സ്ഥിചെയ്യുന്ന മോണാട് ഹോട്ടൽ ആന്റ് ബാറിൽ നിന്നും പരിസരത്തെ തോടിലേക്ക് മലിനജലം ഒഴിക്കി വിടുന്നതായി നാട്ടുകാർ പരാതിപെട്ടു നേരത്തെയും ഇത്തരത്തിൽ മലിനജലം തോട്ടിലേക്ക് ഒഴിക്കിയപ്പോൾ നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞിരുന്നു അതേ പോലെ സമാന രീതിയിൽ ഇന്ന് 9 ചൊവ്വ രാവിലെ മലിനജലം ജീവനക്കാർഒഴുക്കുന്നത് കയ്യോടെ പിടികൂടിയ നാട്ടുകാർ കുന്ദമംഗലം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു സ്ഥലത്ത്എത്തിയ പോലീസ് നാട്ടുകാർക്കൊപ്പം കോമ്പൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള മലിന ജലസംഭരണിയും ഇതിൽ നിന്നും പുറത്തേക്ക് മലിനജലം ഒഴിക്കാൻ ഉപയോഗിച്ച പമ്പുസെറ്റും പൈപ്പ് സാമഗ്രികകളും എടുത്ത് മാറ്റാൻ ആവശ്യപെടുകയും ചെയ്തു. മാത്രമല്ല ഹോട്ടലിന്റെ ഉത്തരവാദിത്വപെട്ടവരെ വിളിച്ചു വരുത്തി പരിഹാര നടപടി പൂർത്തിയാകുന്നത് വരെ ഒരു കാരണവശാലും മലിനജലം പുറത്തേക്ക് ഒഴിക്കരുതെന്നും നിർദേശിച്ചു. എന്നാൽ പ്ലാന്റ് വഴി ടാങ്കിലേ മലിനജലം ശുദ്ധീകരിച്ച് പുറത്തേക് വിടുക മാത്രമാണ് ചെയ്തതെന്നും മോണാട് ഹോട്ടൽ ഉടമകളും അറിയിച്ചു എന്നാൽ ജനപ്രതിനിധികളെയും പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ തെറ്റിധരിപ്പിച്ചാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും നാട്ടുകാരും ആരോപിച്ചു മാക്കൂട്ടം ന്യൂ സി ന്റെ റിപ്പോർട്ടേഴ്സ് സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോൾ ഒരു പ്രത്യക ദുർഗന്ധം വമിക്കുന്ന മലിനജലം തോടിലേക്ക് ഒഴുക്കുന്നതായും പരിസരവാസികൾ പറയുന്നത് യാഥാർത്ഥ്യം തന്നെയാണെന്നും മനസ്സിലാക്കി ഈ ഭാഗത്തെ വീടുകളിലെ കിണറുകൾ മലിന സമായിട്ടുണ്ട്. സന്ധ്യയായാൽ കൊതുക് ശല്യം രൂക്ഷമാണെന്നും പരിസരത്തെ വീട്ടുകാർ പറയുന്നു