കുന്നമംഗലം : രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാനുള്ള അതിനിർണ്ണായകമായ തെരഞ്ഞെടുപ്പാണ് ഇതെന്നും, രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പണയപ്പെടുത്തിയ രാഷ്ട്രവിരുദ്ധ ശക്തികളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്ന ആശയമെന്നും വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി അഭിപ്രായപ്പെട്ടു.
സംഘ് പരിവാറിനെ പുറത്താക്കാൻ യു.ഡി.എഫ്. സ്ഥാനർത്ഥികളെ വിജയിപ്പിക്കുക എന്നതാണ്
വെൽഫെയർ പാർട്ടി ഉയർത്തുന്ന മുദ്രാവാക്യം. മണ്ഡലം ഇലക്ഷൻ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.പി. ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്ലിഹ് പെരിങ്ങോളം, എഫ്.ഐ.ടി.യു. ജില്ലാ ട്രഷറർ പി.എം. ശരീഫുദ്ധീൻ, കരീം പൈങ്ങോട്ടുപുറം, അനീസ് കുറ്റിക്കാട്ടൂർ, ഇൻസാഫ് പതിമംഗലം, സിറാജുദ്ധീൻ ഇബ്നു ഹംസ, എം.എ. സുമയ്യ എന്നിവർ സംസാരിച്ചു. മണ്ഡലം ഇലക്ഷൻ കൺവീനർ എൻ. ദാനിഷ് സ്വാഗതവും ട്രഷറർ വി. ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഫോട്ടോ : വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മണ്ഡലം ഇലക്ഷൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു.