പുത്തൂർമഠം: എ.എം.യു.പി.സ്കൂളിൽ ജൈവവൈവിധ്യ പാർക്ക് മാനേജ്മെന്റ് കമ്മിറ്റി സിക്രട്ടറി ചെറുകര ആലി കുട്ടികൾക്കായി സമർപ്പിച്ചു.
ഇലഞ്ഞി ,പൂവരശ്, മാങ്കോസ്റ്റിൻ, ആര്യവേപ്പ്, കൊന്ന, താന്നി, ഞാവൽ തുടങ്ങിയ വൃക്ഷങ്ങളും ബോഗൺവില്ല, തോട്ടവാഴ, കാശി ത്തുമ്പ,മുറികൂട്ടി തുടങ്ങി വിവിധങ്ങളായ ചെടികളും പാർക്കിലുണ്ട് ഒപ്പം കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ കൃത്രിമ ജലാശയവും വെള്ളച്ചാട്ടവും ഇതിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.
ഗവൺമെന്റിൽ നിന്ന് ലഭിച്ച ഫണ്ടിനോടൊപ്പം സ്കൂൾ പി.ടി.എ യും മാനേജ്മെന്റും കൈ കോർത്തപ്പോഴാണ് പാർക്ക് അതിന്റെ പൂർണ്ണതയിലെത്തിയത്. ചടങ്ങിൽ വാർഡ് മെമ്പർ സി.നൗഷാദ് സന്നിഹിതനായിരുന്നു. ഹെഡ്മിസ്ട്രസ് സി.വി അജിതകുമാരി , പി.ടി.എ പ്രസിഡണ്ട് പി.ടി.എ സലാം, അധ്യാപകരായ കെ.നന്ദകുമാർ, വി.വി സുരേഷ് കുമാർ, അരമ്പച്ചാലിൽ സുരേഷ്, ആറങ്ങാളി റസാഖ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.