കുന്ദമംഗലം:രാഹുൽ ഗാന്ധിക്കെതിരായ ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ വെളിവായത് സി.പി.എമ്മിന്റെ കപടമുഖമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുന്ദമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ സംഗമം കുറ്റിക്കാട്ടുരിൽഉദ്ഘാടനം ചെയ്യുകയാരുന്നു. അ ദ്ദേഹം.
നരേന്ദ്ര മോദിക്കെതിരെയുള്ള പോരാട്ടത്തിന്റെ പടത്തലവനെതിരെ ബി.ജെ.പി പോലും ഉപയോഗിക്കാൻ മടിക്കുന്ന പദപ്രയോഗത്തിലൂടെ നിന്ദിക്കാൻ ശ്രമിക്കുന്നത് ആർക്കാണ് ഗുണം ചെയ്യുക എന്ന് സി.പി.എം ഓർക്കണമെന്നും കേരളത്തിൽ അലയടിക്കുന്ന യു.ഡി.എഫ് തരംഗം സി.പി.എം നേതൃത്വത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എം ബാബുമോൻ അധ്യക്ഷത വഹിച്ചു .ഖാലിദ് കിളി മുണ്ട ,പി. മൊയ്തീൻ മാസ്റ്റർ ,സി മാധവദാസ്, വിനോദ് പടനിലം ,എ.ടി.ബഷീർ ,എം .പികേളു കുട്ടി, എ ഷിയാലി ,കെ .പി കോയ ,സി മുനീറത്ത് ,ഷൈജ വളപ്പിൽ ,വൈ വി ശാന്ത ,രജനി തടത്തിൽ ,പി.സി കരീം ,കെ ഉസ്മാൻ, പി.കെശറഫുദ്ധീൻ എന്നിവർ സംസാരിച്ചു .സ്ഥാനാർത്ഥിയുടെ തെരെഞ്ഞെടുപ്പ് വിജയത്തിനാവശ്യമായ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു .സുബിത തോട്ടഞ്ചേരി സ്വാഗതവും ശിവദാസൻ നായർ നന്ദിയും പറഞ്ഞു ഫോട്ടോ :-കോഴിക്കോട് ലോകസഭ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി കുന്ദമംഗലം മണ്ഡലം ജനപ്രതിനിധി സംഗമം പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു