കോഴിക്കോട്:ബ്യൂട്ടീഷ്യൻസ് ജനറൽബോഡിയോഗം
കുന്ദമംഗലം: ആൾ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആറാമത് ജനറൽ ബോഡിയോഗം കോഴിക്കോട് ഹോട്ടൽ ശാസ്താപുരിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി മാലതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്യൂട്ടീഷ്യൻസ് തൊഴിൽ മേഖലയിലെ പ്രതിസന്ധിയായ വേസ്റ്റ് മാനേജ്മെന്റ് പരിഹരിക്കുന്നതിനായി സർക്കാർ സഹായം ആവശ്യമാണെന്നും കോർപ്പറേഷനും ഈ മേഖലയിലെ തൊഴിൽ അധികാരികളും ചേർന്ന് തക്കതായ പരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ദീപ അജിത് അദ്ധ്യക്ഷത വഹിച്ചു .പുതിയ ജില്ലാഭാരവാഹികളായി രത്നംബാലചന്ദ്രൻ(പ്രസിഡണ്ട്), താരാസുരേന്ദ്രൻ(വൈസ്പ്രസിഡണ്ട്), ഡോളിബാബു(സെക്രട്ടറി), സുശീലവിശ്വനാഥൻ(ജോ.സെക്രട്ടറി), എ.സി.പ്രമീള(ട്രഷറർ) എന്നിവരേയും രക്ഷാധികാരികളായി ദീപഅജിത്, കലാമണി എന്നിവരേയും യോഗം തെരഞ്ഞെടുത്ത. (photo: ആൾ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രത്നം ബലചന്ദ്രൻ സെക്രട്ടറി ഡോളിബാബു)