കുന്ദമംഗലം: ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി മാനുഷ ചാരിറ്റബിൾ ട്രസ്റ്റ് പറവകൾക്ക് ദാഹ ജലമൊരുക്കി .റിട്ട. ജഡ്ജി ശാന്തകുമാരി അമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. പരസ്പരം അസുയയും, വെറുപ്പും വെച്ച് പുലർത്താത്തവരാണ് പക്ഷിമൃഗാദികളെന്നും, ഇവകളുടെ ദാഹമകറ്റുന്നത് പുണ്യ പ്രവർത്തനമാണെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ തൽഹത്ത് കുന്ദമംഗലം അധ്യക്ഷത വഹിച്ചു. യഥാർത്ഥത്തിൽ ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കാൻ പ്രകൃതി തന്നെ കനിയണമെന്നും, അതിന് വേണ്ടി പ്രകൃതിയെ സജ്ജമാക്കുകയാണ് വേണ്ടതെന്നും, എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യമനസ്സിൽ ആർദ്രതയും കനിവും ഉണ്ടാക്കാൻ സഹായകമാകുമെന്നും അദേഹം പറഞ്ഞു. പുഷ്പരാജ് കോട്ടൂളി, ചന്ദ്രബാബു ചുള്ളിയോട്, അബ്ദുൽ അസീസ് ഗുരുക്കൾ, വിജയ് അത്തോളി ഹർഷാദ് കാരന്തൂർ ,റഫീദ ആരാമ്പ്രം ,ഹൈറുന്നീസ,ശ്യാം പ്രകാശ്, അനീസ് ,ഹബീബ്കാരന്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.ജന:സെക്രട്ടറി ജോൺ സി.സി സ്വാഗതവും ഹസീന ടി. നന്ദിയും പറഞ്ഞു .