കോഴിക്കോട്ഃ രാജ്യവും,സംസ്ഥാനവും നേരിടുന്ന ഏറ്റവും വലിയ വിപത്തുകളായ വർഗ്ഗീയതയും,ഫാസിസവും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുകയും,
ഇന്ത്യൻ ഭരണ ഘടന പൗരന്മാർക്ക് അനുവദിച്ച് നൽകിയ നിരവധി ഭരണ ഘടനാ പരമായ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുമ്പോൾ തന്നെ, ഭരണ കൂടങ്ങൾ പോലും അത്തരത്തിലുളള ശക്തികൾക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന സാഹചര്യം കണ്ടില്ലെന്ന് നടിക്കുകയും,ചോദ്യം ചെയ്യേണ്ടവരും,പ്രതികരിക്കേണ്ടവരുമായ സാംസ്കാരിക നായകന്മാരും,കലാകാരന്മാലും രാഷ്ട്രീയ പാർട്ടികളുടെ അടുക്കളയിലെ ചട്ടുകങ്ങളായി മാറുകയും ചെയ്യുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുമെന്നും,അത്തരക്കാർ മൗനം വെടിയണമെന്നും കേരള കലാ ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാശ്മീർ പുൽവാമയിൽ ഭീകരാക്രമണത്തിൽ രക്ത സാക്ഷികളായ ജവാന്മാർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലേയും മുസ്ലിം ലീഗ് ആഭിമുഖ്യ കലാകാരന്മാരെ ഉൾക്കൊളളിച്ച് നിയോജക മണ്ഡലം തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കാനും,
ലോക് സഭാ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ആവശ്യമായ രൂപത്തിലുളള പ്രചാരണങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധികളെ ഉൾക്കൊളളിച്ച് ജില്ലാ കലാ ലീഗിൻെറ വിപുലമായ കൺവെൻഷൻ മാർച്ച് 22 ന് വെളളിയാഴ്ച കോഴിക്കോട് ലീഗ് ഹൗസ്സിൽ വെച്ച് വിളിച്ച് ചേർക്കാനും തീരുമാനിച്ചു.
കോഴിക്കോട് ലീഗ് ഹൗസ്സിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡണ്ട് ടി.എം.സി.അബൂബക്കർ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ്സ് പ്രസിഡണ്ട് കെ.കെ.സി.നൗഷാദിൻെറ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.പി.കുഞ്ഞഹമ്മദ്,ജില്ലാ ഭാരവാഹികളായ കെ.ടി.ബഷീർ ,
സി.സി.ജോൺ,
മസൂദ് ചീക്കിലോട്,
സി.റഹീന,
മുനീറ കെ.ടി.പി,
തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി മുജീബ് ആവിലോറ സ്വാഗതവും ,
ട്രഷറർ ഖദീം പന്തീർപാടം നന്ദിയും പറഞ്ഞു.