കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് ഭരണം UDF ൽ നിന്നും തിരിച്ച് പിടിക്കാൻ LDF നടത്തിയ നീക്കം പാളി’ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിന്റെ മേൽ ഭരണം നിലനിന്ന കുന്ദമംഗലം UDF ഭരണസമിതിയിലെ ജനതദൾ വീരേന്ദ്രകുമാർ പക്ഷക്കാരനായ ക്ഷേമകാര്യ ചെയർമാൻ പി.ശിവദാസൻ നായരെ LDF കേന്ദ്രത്തിലേക്ക് കൊണ്ട് വരാൻ ദിവസങ്ങളായി ശ്രമം നടന്ന് വരികയായിരുന്നു ഇതിനിടെയാണ് യു.ഡി.എഫ് മണ്ഡലം നേതാക്കളായ ചെയർമാൻ പി.മൊയ്തീൻ മാസ്റ്ററും കൺവീനർ
ഖാലിദ് കിളിമുണ്ട, കെ മാധവദാസ്, കെ.മൂസ മൗലവി ജില്ലാ UDF ഭാരവാഹികളായ അഡ്വ.ടി.സിദ്ധീഖ്, എം.എ.റസാഖ് മാസ്റ്റർ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലൂടെ ഉൾ തിരിഞ്ഞ് വന്ന ഫോർമൂലയിലൂടെയാണ് UDF പക്ഷം ഭരണം നിലനിർത്തിയത്
ഇതനുസരിച്ച് പി.ശിവദാസൻ നായർക്ക് നിലവിലെ വൈ: പ്രസിഡണ്ട് അബ്ദുറഹിമാനെ രാജിവെപ്പിച്ച് വൈസ് പ്രസിഡണ്ട് പദവി നൽകും അബ്ദുറഹിമാന് ശിവദാസൻ നായർവഹിച്ച ക്ഷേമകാര്യ ചെയർമാൻ പദവി നൽകും അതേപോലെ ലീഗ് നൽകിയ വിട്ട് വീഴ്ചക്ക് കോൺഗ്രസിലെ ത്രിപുരിപൂളോറ വഹിക്കുന്ന വികസന സ്റ്റാന്റിംഗ് കമ്മറ്റി മുസ്ലീം ലീഗിലെ റംലക്ക് നൽകും കോൺഗ്രസിലെ രമ്യ ഹരിദാസാണ് ബ്ലോക്ക് പ്രസിഡണ്ട് ചർച്ചയിൽ തിരുവമ്പാടി മണ്ഡം UDF നേതാവ് കെ.വി.അബ്ദുറഹിമാനും പി.ശിവദാസൻ നായരും പങ്കെടുത്തു. വൈ: പ്രസിഡണ്ട് അബ്ദുറഹിമാൻ സിക്രട്ടറി ജയപ്രകാശിന് രാജി നൽകി.
നിലവിലെ ബ്ലോക്ക് പഞ്ചായത് കക്ഷി നില UDF – 10. LDF 9.