കുന്ദമംഗലം: പത്ത് വർഷം കൊണ്ട് കോടികളുടെ വികസനം നടത്താൻ സാധിച്ച ഏക മണ്ഡലം കോഴിക്കോട് ലോക്സഭ മണ്ഡലമാണന്ന് എം.കെ.രാഘവൻ എം.പി. പറഞ്ഞു. നാടിനൊപ്പം നന്മയോടപ്പം എന്ന മുദ്രവാക്യവുമായി എം.കെ.രാഘവൻ എം.പി.നയിക്കുന്ന ജനഹൃദയജാഥക്ക് കുന്ദമംഗലം പഞ്ചായത്തിലെ കാരന്തൂരിൽ നൽകിയ ഊഷ്മള സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഘവൻ കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെപെഷാലിറ്റി ഹോസ്പിറ്റൽ, കേൻസർ സെന്റർ, പുതിയമാനസികാരോഗ്യകേന്ദ്രം സ്ഥാപിക്കൽ, വി കാലംഗർക്കായി കോമ്പസ് റീൺ സെൻറർ, ഡയാലീസ് ചെയ്യുന്നതിനായി ആവശ്യപെട്ട അത്രയും മിഷണറീസ് നൽകിയത്, കോഴിക്കേട് റെയിൽവേ സ്‌റ്റേഷൻ എക്സകലേറ്റർ അടക്കം സ്ഥാപിച്ച് മികവിന്റെ കേന്ദ്രമാക്കിയത്, മണ്ഡലത്തിലെ ആവശ്യപെട്ട റോഡുകൾക്കും കുടിവെള്ളത്തിനും ഫണ്ട് ലഭ്യമാക്കിയതും അക്കമിട്ട് രാഘവൻ പറയുമ്പോൾ ആർക്കും എതിരാഭിപ്രായമില്ല യു.ഡി.എഫ് ചെയർമാൻ മാമ്പ്ര മാധവൻ അധ്യക്ഷത വഹിച്ചു ജില്ലാ മുസ്ലീം ലീഗ് ജന: സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ, ദലിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമൻ, പി.മൊയ്തീൻ മാസ്റ്റർ, ഖാലിദ് കിളി മുണ്ട, മാധവദാസ്, കെ.പി.കോയ, എം. ധനീഷ് ലാൽ, എൻ.പി.ഹംസ മാസ്റ്റർ, ഒ.ഉസ്സയിൻ, ബാബു നെല്ലൂ ളി, സി.അബ്ദുൽ ഗഫൂർ, ഇടക്കുനി അബ്ദുറഹിമാൻ, വിനോദ് പടനിലം മൊയ്തീൻകോയ കണിയാറക്കൽ, പി.ഷൗക്കത്ത്, എം.പി.കേളുകുട്ടി, ടി.കെ.ഹിതേഷ് കുമാർ സംസാരിച്ചു കുരുവട്ടൂർ മണ്ഡലത്തിലെ സ്വീകരണത്തിന്ന് ശേഷം കുന്ദമംഗലം മണ്ഡലത്തിലേക്ക് കടന്ന ജാഥയെ തുറയിൽ കടവ് ജംഗ്ഷനിൽ വെച്ച് യു.സി.രാമൻ, പി.മൊയ്തീൻ മാസ്റ്റർ, കെ.എ.ഖാദർ മാസ്റ്റർ, ഖാലിദ് കിളി മുണ്ട, ബാബു നെല്ലൂ ളി, ഒ.ഉസ്സയിൻ, എം.ബാബുമോൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു