കുന്ദമംഗലം: ഹർത്താലിനോട് അനുബന്ധിച്ച് കുന്ദമംഗലത്ത് വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെ വൈകുന്നേരത്തോടെ പോലീസ് വിട്ടയച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സിക്രട്ടറി എം. ധനീഷ് ലാൽ, ഡി.സി.സി സിക്രട്ടറിയും പഞ്ചായത്തമെമ്പറുമായ വിനോദ് പടനിലം, യൂത്ത് കോൺഗ്രസ് ജില്ലാസിക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ സി.വി.സുജിത്ത്, മണ്ടലം സെക്രട്ടറി പ്രബീഷ്, ബ്ലോക്ക് സിക്രട്ടറി പി.ഷൗക്കത്തലി, ദീപേഷ് പടനിലം, ജിതേഷ് കവാട് എന്നിവരെയാണ് വിട്ടയച്ചത് രാവിലെ കുന്ദമംഗലത്തും പരിസര പ്രദേശത്തും കടകൾ തുറക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്തെങ്കിലും ഒൻപത് മണിയോടെ ഹർത്താൽ അനുകൂലികൾ എത്തി വാഹനങ്ങൾ തടയുകയും തുറന്ന കടകൾ അടുപ്പിക്കുകയും ആയിരുന്നു ഇതിനിടെ കുന്ദമംഗലത്ത് KSRTC ബസ് അടക്കമുള്ള വാഹനങ്ങൾ തടഞ്ഞതിനെ തുടർന്നായിരുന്നു നേതാക്കളെ അറസ്റ്റ് ചെയ്തത് സാധാരണത്തേക്കാൾ വൻ പ്രവർത്തകരാണ് കോൺഗ്രസിന് വേണ്ടി കുന്ദമംഗലത്തും പരിസര പ്രദേശത്തും രംഗത്ത് വന്നതും ശ്രദ്ധിക്കപെടേണ്ടത് തന്നെയാണ് കോഴിക്കോട് ഭാഗത്തേക്ക് വരികയയിരുന്നKSRTC ബസ്സിന് തോട്ടുംപുറം വളവിൽ വെച്ച് കല്ലേറിൽ ഗ്ലാസ് തകർന്നിട്ടും ഉണ്ട്