കുന്ദമംഗലം:പതിമംഗലത്ത് ദേശീയ പാതയോരത്ത് മുപ്പതോളം വീടുകളിൽ രൂക്ഷമായ കൊതുക് ശല്ല്യം കാരണം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമായി ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടി ആരംഭിച്ചു. ട്രയിനേജിന്റെ സ്ലാബ് ജെ സി വി ഉപയോഗിച്ച് എടുത്ത് മാറ്റി മലിനജലം കെട്ടികിടക്കുന്ന ഭാഗം ക്ലീൻ ചെയ്യാൻ തീരുമാനിക്കുകയും കൽവെർട്ടിന്റെ തടസ്സം മാറ്റി പൂർവ്വസ്ഥിതിയിലാക്കാനും ധാരണയായി.ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ സൗദ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജിദ, നാഷണൽ ഹൈവേ എക്സിക്യൂട്ടിവ് എഞ്ചിനിയർ, വാർഡ് വികസന സമിതി കൺവീനർ വി പി സലീം, അയൽസഭ കൺവീനർ എ പി സാജിത, സി റസാഖ്, ശംസുദ്ധീൻ മാട്ടു വാൾ, എന്നിവർ നേതൃത്വം നൽകി.