കുന്ദമംഗലം: പൊതുജനങ്ങള്‍ക്ക് കുളിക്കുന്നതിനു വേണ്ടി ചെറുപുഴയില്‍ ചേലൂര്‍ ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച കുളിക്കടവ് നാടിന് സമര്‍പ്പിച്ചു . കുന്ദമംഗലം പഞ്ചായത്ത് 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷത്തി പതിനയ്യായിരം രൂപ ചെലവഴിച്ചാണ് കടവ് പൂര്‍ത്തീകരിച്ചത്. പുഴയിലേക്ക് പത്തിലധികം പാടവുകള്‍ കെട്ടിയാണ്കുളിക്കടവ് നിര്‍മ്മിച്ചിട്ടുള്ളത്. പ്രദേശ വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു ചെറുപുഴയിലെ കുളിക്കടവ്. കുളിക്കടവ് നിര്‍മ്മിച്ചതോടെ ചേലൂര്‍ ക്ഷേത്ര കമ്മറ്റിക്ക് ബലി തര്‍പ്പണം നടത്താന്‍ ഈ സ്ഥലം പ്രയോജനപ്പെടും. നിലവില്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ ബലിതര്‍പ്പണം നടത്താന്‍ ദൂര സ്ഥലങ്ങളിലാണ് പോകുന്നത്. കടവിലേക്ക് കോണ്‍ക്രീറ്റ് ചെയ്ത റോഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കടവിന്‍റെ ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി.വി സംജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ പി ശിവദാസന്‍ നായര്‍, പഞ്ചായത്ത് വികസന കാര്യ ചെയര്‍ പേഴ്സണ്‍ ആസിഫ റഷീദ്, ക്ഷേമകാര്യ ചെയര്‍മാന്‍ ടി.കെ ഹിതേഷ് കുമാര്‍, പഞ്ചായത്തംഗം സുനിത കുറുമണ്ണില്‍, എ ഗോപാലന്‍, വാസുദേവന്‍ നമ്പൂതിരി, എം അപ്പു, സീന അശോകന്‍, ജിഷ ചോലക്കമണ്ണില്‍, മോഹന്‍ദാസ്, പ്രകാശന്‍, ഗംഗാധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.