കുന്ദമംഗലം: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ കുന്ദമംഗലം ബ്ലോക്ക് കൺവൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാനം ചെയ്തു.ഫെഡറേഷൻ പ്രോജക്ട് പ്രസിഡണ്ട് നിഷാരത്നം അദ്ധ്യക്ഷത വഹിച്ചു.ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് മാത്യു കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. കേളുക്കുട്ടി, ബാബു നെല്ലൂളി, സുബ്രഹ്മണ്യൻ കോണിക്കൽ, ജീവൻകുമാർ, റഫീക്ക് അഹമ്മദ്, സീനാ ഭായ്, ഖദീജക്കുട്ടി, ഹേമലത, ജിനി എന്നിവർ പ്രസംഗിച്ചു