കുന്ദമംഗലം: മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡണ്ട് എം.ബാബുമോനെതിരെ സംസ്ഥാന മുസ്ലീം ലീഗ് കമ്മറ്റി എടുത്ത അച്ചടക്ക നടപടി പിൻവലിച്ചതായി മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു. മുത്തലാഖ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ പാർട്ടി ലീഡർ പി.കെ.കുഞ്ഞാലിക്കുട്ടി ഹാജരാകാത്തതിനെതിരെ ബാബുമോൻ തന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇടുകയും അത് സോഷ്യൽ മീഡിയയിൽ ചർച്ചയാകും ദേശാഭിമാനി പോലുള്ള പത്രങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു എന്നാൽ ബാബുമോൻ നേതൃത്വം നൽകുന്ന യൂത്ത് ലീഗിന്റെ ഭാഗത്ത് നിന്നോമണ്ടലം ലീഗ് കമ്മറ്റിയുടെ ഭാഗത്ത് നിന്നോ ബാബുമോനെതിരെ നടപടി ആവശ്യപെടാതേ ബാബുമോൻ വഹിച്ചിരുന്ന പ്രസിഡണ്ട് പദവിയിൽ നിന്നും നീക്കം ചെയ്തതും പകരം ആൾക്ക് ചാർജ് നൽകിയതും ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതാണ് നേതൃത്വത്തിന് അച്ചടക്ക നടപടി എടുത്ത് ദിവസങ്ങൾക്കകം തന്നെ നടപടി പിൻവലിക്കാൻ പ്രേരിപ്പിച്ചതും യുവജനങ്ങൾക്കിടയിൽ ബാബു മോനോടുള്ള ആദരവ് പറഞ്ഞറിക്കാൻ പറ്റാത്തതുമാണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുകയും ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടതും ബാബുമോന്റെ പ്രതിഛായയാണ് സൂചിപ്പിക്കുന്നത് ബാബുമോനെതിരെയുള്ള ലീഗ് നേതൃത്വം കൈകൊണ്ട നടപടിക്കെതിരെ ബാബുമോൻ പ്രതികരിക്കണമെന്നും ഇടതുപക്ഷ സഹയാത്രികനായി വരണമെന്നും ചില കേന്ദ്രങ്ങളിൽ നിന്നും നീക്കം ഉണ്ടായിരുന്നെങ്കിലും ബാബുമോൻ തള്ളുകയായിരുന്നു.ബാബു മോന്റെ നേതൃത്വത്തിൽ അഭേദഹത്തിന്റെ വാർഡായ 23 ൽ നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ ഉദ്ഘാടനത്തിന് എത്തിയജനബാഹുല്യവും ഉദ്ഘാടകനായ മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീർ സാഹിബ് അടക്കമുള്ളവർ കണ്ടതുമാണ്