കുന്ദമംഗലം :നിയോജകമണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടനാ ശാക്തീകരണത്തിൻറ ഭാഗമായി ജാഗ്രതാ യാത്ര നടത്തി
വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ദൗത്യനിർവ്വഹണം ഓർമ്മപ്പെടുത്തിയും ചന്ദ്രിക കാമ്പയിന്റ സന്ദേശം പ്രവർത്തകർക്കിടയിലേക്ക് എത്തിക്കുന്നതിനും, ഇനി ഒരു വോട്ടും ചേർത്തൻ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനും സംഘടിപ്പിച്ച ജാഗ്രത യാത്ര
മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പർ യു സി രാമൻ കുന്ദമംഗലത്ത് വെച്ച് ഉദ്ഘാടനം ചെയ്തു.
വിവിധസ്വീകരണയോഗങ്ങളിൽ മണ്ഡലം വൈസ് പ്രസിഡണ്ട് എ ടി ബഷീർ അദ്ധ്യക്ഷത വഹിച്ചു. യാത്രയുടെ നായകൻ മണ്ഡലം ജന:സെക്രട്ടറി ഖാലിദ് കിളിമുണ്ട യാത്രയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പരമാവധി വോട്ടുകൾ ചേർത്തേണ്ട കാര്യങ്ങളും വിശദീകരിച്ചു. മണ്ഡലം ട്രഷറർ എൻ പി ഹംസ മാസ്റ്റർ ചന്ദ്രിക പ്രചാരണ കേമ്പയിൻറ കാര്യങ്ങൾ വിശദീകരിച്ചു
കുന്ദമംഗലം പഞ്ചായത്തിൽ യാത്രയുടെ തുടക്കത്തിൽപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്
ഒ ഹുസൈൻ, സെക്രട്ടറി അരിയിൽ അലവി, എ കെ ഷൗക്കത്തലി,
ഒ സലീം,
എൻ എം യൂസഫ്, മൊയ്തീൻകോയ കണിയാറക്കൽ, മമ്മിക്കോയ, ബൈജു, സഫിയ, സീനത്ത്, കൗലത്ത് തുടങ്ങിവർ സ്വീകരിച്ചു.
തുടർന്ന് ചാത്തമംഗലം പഞ്ചായത്തിൽ യാത്രയെത്തി. അവിടെ പ്രസിഡണ്ട്
എൻ എം ഹുസൈൻ, സെക്രട്ടറി അഹമ്മദ്കുട്ടി ആരയങ്കോട്, എൻ പി ഹമീദ് മാസ്റ്റർ, ശിഹാബ് പാലക്കുറ്റി, ഷമീർ പാഴൂർ, നിയാസ് കളളൻതോട്, അഫ്സൽ കളളൻതോട് തുടങ്ങിയവർ സ്വീകരിച്ചു.
ശേഷം മാവൂർ പഞ്ചായത്തിൽ എത്തിയപ്പോൾ പ്രസിഡണ്ട് ചിറ്റടി അഹമ്മദ്കുട്ടി ഹാജി, കെ ആലിഹസ്സൻ, എം പി കരീം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് പെരുവയൽ പഞ്ചായത്തിൽ എത്തി. അവർ ഒരുക്കിയ സ്വാദിഷ്ഠമായ ഉച്ചഭക്ഷണ കഴിച്ച് സ്വീകരണ യോഗം നടന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി പി മുഹമ്മദ്, സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഹാജി, പി പി ജാഫർ,
ഇ മുജീബ്,
ആർ വി ജാഫർ, ഇ സി മുഹമ്മദ്, എ ഉനൈസ്,
എ എം ആഷിഖ്
ടി കെ റംല,
സി കെ ഫസീല, ബുഷ്റ തുടങ്ങിയവർ സംബന്ധിച്ചു.
വൈകീട്ട് പെരുമണ്ണയിൽ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് അഹമ്മദ് കുമ്മങ്ങൽ, സെക്രട്ടറി വി പി കബീർ, ഹസൈനാർ വള്ളിക്കുന്ന്, സമദ് പെരുമണ്ണ, അസീസ് പുളിക്കൽതായം, പി സലാം, സി മുഹമ്മദ്, പി അബ്ദുൽസലാം, ഇ എം കോയ, മുനീർ, കുഞ്ഞോലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ശേഷം യാത്ര ഒളവണ്ണ പഞ്ചായത്തിൽ സമാപിച്ചു. അവിടെ പ്രസിഡണ്ട്
കെ എസ് അലവി, സെക്രട്ടറി വി പി സലീം, ഹമീദ് മൗലവി, എം പി എം ബഷീർ, ടി പി മുഹമ്മദ്, കോയമൊയ്തീൻ, വി പി ശംസുദ്ദീൻ, വി അബൂബക്കർ, ടി പി സാദിഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
സംഘടനാ ശാക്തീകരണത്തിന് വളരെ ഉപകാരമായി ജാഗ്രതാ യാത്ര. പഞ്ചായത്ത് തലത്തിലുള്ള നേതാക്കളുമായി അങ്ങോട്ട് ചെന്ന് സംവദിക്കാനും ആശയ വിനിമയം നടത്തുവാനും താഴെ തട്ടിലുളള സംഘടനാ വിഷയങ്ങൾ മനസ്സിലാക്കുവാനും ഈ യാത്ര ഉപകരിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ മജീദ് പെരുമണ്ണ, കെ കെ കോയ, കെ മരക്കാർകുട്ടി, എൻ പി അഹമ്മദ് എന്നിവർ യാത്രയെ അനുഗമിച്ചു