കുന്ദമംഗലം:സദയം ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി അവയവ – രക്തദാന ബോധവൽക്കരണവുമായി ജനസമ്പർക്കം തുടങ്ങി.ഇതിന്റെ ഭാഗമായുള്ള ലഘുലേഖ ഗ്രാമ പഞ്ചായത്തംഗം എം.വി. ബൈജു പ്രകാശനം ചെയ്തു.ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.പി.ജാഫിർ,സർവ്വദമനൻ കുന്ദമംഗലം, വി.പി.സുരേഷ് കുമാർ, പി. തുളസിദാസ്, ഉദയകുമാർ, കെ.പി.സക്കീർ എന്നിവർ സംസാരിച്ചു. ഏപ്രിൽ വരെയാണ് സമ്പർക്കം .സദയത്തിന്റെ മുഖ്യ ലക്ഷ്യമാണ് അവയവ -രക്തദാന ബോധവൽക്കരണം. സ്നേഹമീ കുപ്പായം (വസ്ത്രവിതരണം ), അന്നം അമൃതം (ഭക്ഷണം നൽകൽ),പരിസ്ഥിതി ബോധവൽക്കരണമടക്കമുള്ള വിവിധ പദ്ധതികൾ വിശദീകരിക്കും. വീടുകൾ, സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവടങ്ങളിൽ സന്ദർശിക്കും.