ആവിലോറ :
കിഴക്കോത്ത് പഞ്ചായത്തിലെ എട്ടോളം വാർഡുകളിലൂടെ കടന്നു പോകുന്നതും,
ആവിലോറ ഉൾപ്പെടെയുളള വിവിധ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളുടെ ആശ്രയവും,
കുടി വെളള സ്രോതസ്സുമായ തോഡിൻെറ ശുചീകരണവും,
ജന ബോധ വൽക്കരണവും ഉദ്ധേശിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഉൽഘാടനം കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ടും,
ആവിലോറ വാർഡ് മെമ്പറുമായ എൻ.സി.ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആവിലോറയിലെ ജനകീയ കൂട്ടായ്മകളായ
ഇൻഫോ ആവിലോറ
വോയ്സ് ഓഫ് ആവിലോറ
എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്.
കെ.കാദർ മാസ്റ്റർ,
മുജീബ് ആവിലോറ ,
ടി.പി.സലീം,
സി.പി.സലീം
സി.കെ.സി.മുഹമ്മദ്,
കരിമ്പനക്കൽ സെയ്ത്,
സി.കെ.മുഹമ്മദ്,
കുറുങ്ങോട്ട് ഷംസു,
പി.കെ.സിറാജ് മാസ്റ്റർ,
സി.പി.അബു,
ഷറഫു കുറുങ്ങോട്
നാസർ മക്കാട്ടുപോയിൽ,
സി.കെ.മുഹമ്മദ് മുട്ടായി,
സി.കെ.ബഷീർ,
ടി.പി.ഹൈദർ
സി.കെ.ഷാനവാസ്
എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്ന് വരുന്നത്.
ആവിലോറയിലെ കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമന്യേയുളള യുവാക്കൾ ഒത്തൊരുമിച്ചാണ് പരിപാടികൾ നടത്തുന്നത്.
തുടർന്ന് വരുന്ന ഞായറാഴ്ചകളിലും
വീട് കയറി ബോധ വൽക്കരണം ഉൾപ്പെടെയുളള കർമ്മ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്.