കൊടുവള്ളി: ചൈതന്യ യോഗ ഫിസിക്കൽ ഫിറ്റ്നസ് സെന്റർ സദയം ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് സൗജന്യ യോഗ- ആയുർവേദ ക്യാമ്പ് നടത്തി. നഗരസഭ കൗൺസിലർ മജീദ് കോഴിശ്ശേരി ഉദ്ഘാടനം ചെയ്തു.അമിതേഷ് അധ്യക്ഷത വഹിച്ചു.യോഗാചാര്യൻ പി.വി.ഷേഗിഷ്, ഡോ.അഞ്ജലി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. സി.പി.അബ്ദുൾ റഷീദ്, കെ.ഷറഫുദ്ദീൻ, എം.വാസു, എം.കെ.രമേഷ് കുമാർ,കെ.അമൃത, സതീഷ് കുമാർ ,എം.പ്രമീള നായർ ,മുഹമ്മദ് റഹൂസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സൗജന്യമായി മരുന്നും നൽകി.
അടിക്കുറിപ്പ്:
സൗജന്യ യോഗ- ആയുർവേദ ക്യാമ്പ് കൊടുവള്ളി നഗരസഭ കൗൺസിലർ മജീദ് കോഴിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു