കൊടുവള്ളി:കിഴക്കോത്ത് പഞ്ചായത്തിലെ കായൽ മുക്ക് -പുവ്വത്തൊടുക വഴി കടന്ന് പോകുന്ന നവീകരിച്ച റോഡിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ശിലാ ഫലകം രാത്രിയുടെ മറവിൽ തകർത്തത് നാട്ടിൽ വരുന്ന വികസനങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന വികസന വിരോധികളുടെ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്നും,അത്തരം പ്രവൃത്തികൾ കൊണ്ട് യു.ഡി.എഫിൻെറ വികസന മുന്നേറ്റത്തെ തകർക്കാമെന്നത് അത്തരക്കാരുടെ വ്യാമോഹം മാത്രമാണെന്നും കോഴിക്കോട് ജില്ലാ കലാ ലീഗ് ജനറൽ സെക്രട്ടറി മുജീബ് ആവിലോറ പ്രസ്താവിച്ചു.
പ്രസ്തുത ശിലാഫലകം തകർത്ത സാമൂഹ്യ ദ്രോഹികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അല്ലാത്ത പക്ഷം കനത്ത പ്രക്ഷോഭത്തിന് കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുമായി ആലോചിച്ച് നേതൃത്വം നൽകുമെന്നും അദ്ധേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് ഗതാഗത തോഗ്യമാക്കിയ റോഡിൻെറ വശത്ത് സ്ഥാപിച്ച ശിലാഫലകമാണ് ഇന്നലെ രാത്രി സാമൂഹ്യ ദ്രോഹികൾ തകർത്തത്